തൊഴിൽ വിദ്യാഭ്യാസ രംഗത്ത് ഭാരത് സേവക് സമാജിന് അന്താരാഷ്ട്ര മാനം.

1 year, 3 months Ago | 507 Views
ഗ്രേറ്റ് ബ്രിട്ടന്റെ തലസ്‌ഥാനമായ ലണ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സ്കിൽ കൗൺസിൽ എന്ന ആഗോള പ്രസ്ഥാനവുമായി ബി.എസ്.എസ് കൈകോർത്തതോടെയാണ് കോഴ്‌സുകൾക്ക് അന്താരാഷ്ട്രതലത്തിലുള്ള അംഗീകാരം ലഭിച്ചിരിക്കുന്നത്. മനുഷ്യവിഭവശേഷി പരമാവധി വികസിപ്പിച്ചെടുക്കുക എന്ന സുപ്രധാന പ്രക്രിയയിലേർപ്പെട്ടുകൊണ്ട് ലോകത്തിന്റെ വികസന പരിണാമങ്ങളിൽ പങ്കാളികളാവുക എന്നതാണ് വേൾഡ് സ്കിൽ കൗൺസിലിന്റെ ദൗത്യം. നൈപുണ്യവികസന മേഖലയിൽ മികവ് തെളിയിക്കാനുള്ള അവസരം സാർവ്വത്രികമായി ലഭ്യമാക്കുക എന്നതും ഇതിന്റെ പ്രവർത്തനങ്ങളിൽപ്പെടും. വേൾഡ് സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിം വർക്കിനനുസൃതമായി (W.S.Q.F) ചിട്ടപ്പെടുത്തിയ തൊഴിൽ വിദ്യാഭ്യാസമാണ് ഇതിന്റെ അടിസ്‌ഥാന കർമ്മരേഖ. റെക്കഗ്നസിംഗ് പ്രയർ ലേണിംഗ് (R.P.L) മുതൽ ലെവൽ 8 വരെയുള്ള പരിശീലന പരിപാടി ഇതിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. കൗൺസിൽ അംഗീകൃത സർട്ടിഫിക്കറ്റുകളിലൂടെ ലോകത്തെമ്പാടുമായി വളരെ വലിയ നിലയിലുള്ള തൊഴിലവസരങ്ങൾക്കാണ് വഴിതുറന്നിട്ടുള്ളത്.
അനവരതം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആവിർഭവിക്കുന്ന പുത്തൻ തൊഴിലവസരങ്ങളെ ആത്‌മവിശ്വാസത്തോടെയും കാര്യക്ഷമതയോടെയും ചൂഷണം ചെയ്യാൻ പ്രാപ്‌തിയുള്ള ഒരു ജനവിഭാഗത്തിന്റെ അഭാവം ഇന്ന് പ്രതിസന്ധികൾ സൃഷ്‌ടിക്കുന്നുവെന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്.
ഭാരത് സേവക് സമാജ് ദേശവ്യാപകമായി നടത്തിവരുന്ന തൊഴിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അതിന്റേതായ നിലയിൽ അംഗീകരിച്ചുകൊണ്ട് നാടിന്റെ തൊഴിൽ വിദ്യാഭ്യാസ മേഖലയിലേക്ക് ഒന്നിച്ച് ചുവടുവയ്ക്കാൻ ബി.എസ്.എസും വേൾഡ് സ്‌കിൽ കൗൺസിലും തീരുമാനിക്കുകയായിരുന്നു.
Read More in Education
Related Stories
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു
3 years, 7 months Ago
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രൊഡക്ട് ഡിസൈന്‍ ആൻഡ് മാനുഫാക്ചറിംഗ് കോഴ്സ്
4 years, 2 months Ago
മാര്‍ച്ച് മാസത്തിലെ പ്രധാന ദിവസങ്ങള്‍
4 years, 4 months Ago
സാങ്കേതിക സർവകലാശാല പരീക്ഷകൾ ഓൺലൈനിൽ
4 years, 2 months Ago
അംഗൻവാടികളുടെ വികസനത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - 'ചായം'
4 years, 1 month Ago
Comments