Friday, April 18, 2025 Thiruvananthapuram

ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കുന്നതിന് പ്രത്യേക പദ്ധതിയുമായി ആരോ​ഗ്യവകുപ്പ്

banner

3 years Ago | 290 Views

സംസ്ഥാനത്തെ ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പഠന വിധേയമാക്കും. പ്രാദേശിക പ്രകൃതി സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ ആശുപത്രികളെ ദുരന്തങ്ങളെ നേരിടാന്‍ പ്രത്യേക സജ്ജമാക്കുമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു. 

ലോകാരോ​ഗ്യ ദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

കോവിഡ് 19 മഹാമാരിയുടെ പിടിയിലകപ്പെട്ട് ലോകം മുഴുവന്‍ യാതന അനുഭവിക്കുന്ന ഈ സമയത്ത് നമ്മുടെ ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു  കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.



Read More in Health

Comments