Friday, April 18, 2025 Thiruvananthapuram

ഒക്ടോബര്‍ 1 മുതല്‍ പോസ്റ്റ് ഓഫീസ് എടിഎം ഇടപാട് നിയമങ്ങളില്‍ മാറ്റം

banner

3 years, 6 months Ago | 273 Views

പോസ്റ്റ് ഓഫീസില്‍ സേവിംഗ്‌സ് അക്കൗണ്ട് ഉള്ള ഉപയോക്താക്കള്‍ എടിഎം വഴി ഓരോ മാസത്തിലും നടത്തുന്ന സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഇനി നല്‍കേണ്ടുന്നത് പുതിയ ചാര്‍ജുകള്‍. പോസ്റ്റ് ഓഫീസ് എടിഎം സേവന ചാര്‍ജുകളുടെ നിരക്കില്‍ ഒക്ടോബര്‍ 1 മുതലാണ് മാറ്റം പ്രാബല്യത്തിലെത്തുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം തപാല്‍ വകുപ്പ് പുറത്തിറക്കി.

ഒക്ടോബര്‍ 1 മുതല്‍ പോസ്റ്റ് ഓഫീസ് എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് 125 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയായിരിക്കും. 2021 ഒക്ടോബര്‍ മാസം ഒന്നാം തീയ്യതി മുതല്‍ 2022 സെപ്തംബര്‍ മാസം 30ാം തീയ്യതിവരെ ഈ നിരക്ക് ബാധകമായിരിക്കും. നിലവില്‍ ഉപയോക്താക്കള്‍ക്ക് അയയ്ക്കുന്ന എസ്‌എംഎസ് സന്ദേശമുള്‍പ്പെടെ 12 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്.

തപാല്‍ വകുപ്പിന്റെ ഒരു ഉപയോക്താവിന് അയാളുടെ എടിഎം കാര്‍ഡ് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പുതിയ എടിഎം കാര്‍ഡ് മാറ്റി ലഭിക്കുന്നതിനായി ഒക്ടോബര്‍ 1 മുതല്‍ അയാള്‍ നല്‍കേണ്ടത് 300 രൂപയും ജിഎസ്ടി ചേര്‍ന്ന തുകയാണ്.

ഇനി പിന്‍ നമ്പറാണ് നഷ്ടപ്പെടുന്നത് എങ്കില്‍ പകരം പുതുക്കിയ പിന്‍ നമ്പര്‍ ലഭിക്കുന്നതിനായും ഒക്ടോബര്‍ 1 മുതല്‍ ഉപയോക്താവ് ഫീ നല്‍കേണ്ടി വരും. ഇതിനായി ഉപയോക്താവ് പോസ്റ്റ് ഓഫീസ് ശാഖയില്‍ നേരിട്ട് ചെല്ലുകയും വേണം. പുതിയ പിന്‍ നമ്പര്‍ ലഭിക്കുന്നതിനായി തപാല്‍ വകുപ്പ് ഈടാക്കുന്നത് 50 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ്.



Read More in India

Comments