കമ്പോസ്റ്റ് നിര്‍മാണം മൊബൈല്‍ ആപ്പിലൂടെ....
.jpg)
3 years, 9 months Ago | 336 Views
മൊബൈല്‍ ആപ്പ് വഴി നിയന്ത്രിക്കാനാകുന്ന സ്മാര്‍ട്ട് കമ്പോസ്റ്റ് നിര്‍മാണ സംവിധാനം വികസിപ്പിച്ച് വിദ്യ എന്‍ജിനീയറിങ് കോളേജിലെ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് വിദ്യാര്‍ഥികള്‍. ആദ്യത്തെ 15 ദിവസം സാധാരണ കമ്പോസ്റ്റ് രീതിയില്‍ മിശ്രിതമുണ്ടാക്കി യന്ത്രത്തിലേക്ക് മാറ്റുന്നു. മിശ്രിതം പൂര്‍ണമായും കമ്പോസ്റ്റാക്കാനുള്ള ഉപകരണവും ഘടിപ്പിച്ചിട്ടുണ്ട്. ഈ പ്രക്രിയകളെല്ലാം വീട്ടിലിരുന്ന് നിയന്ത്രിക്കാനായി പ്രാദേശിക വൈ-ഫൈ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പും വികസിപ്പിച്ചു.
ജൈവകൃഷി ചെയ്യുന്ന കര്‍ഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികളായ കെ.എസ്. അപര്‍ണ, സമീന അലി സലിം, കെ.പി. പ്രവിനീഷ് കൃഷ്ണ, സൈമണ്‍ തണ്ണിക്കല്‍ ജോണ്‍ എന്നിവരാണ് യന്ത്രം വികസിപ്പിച്ചത്.
കോളേജിലെ ഇലക്‌ട്രിക്കല്‍ വിഭാഗം മേധാവി ഡോ. മേരി പി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ എസ്.കെ. രാജേഷാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് യന്ത്രം കര്‍ഷകര്‍ക്ക് പൂര്‍ണമായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് വിദ്യാര്‍ഥികള്‍.
Read More in Technology
Related Stories
ചെടികള്‍ക്ക് വെള്ളമൊഴിക്കാനും പരിചരിക്കാനും ഇനി 'ടെക് പോട്ട്.
3 years, 9 months Ago
ക്യൂആറും ഫോണ്‍ നമ്പറും വേണ്ട, ഫോണൊന്ന് തൊട്ടാല്‍ മതി; ജി പേയുടെ പുതിയ ഫീച്ചര്‍
2 years, 7 months Ago
ആഗോള ചിപ്പ് ക്ഷാമം ; ഇരകളായി കാനോണും
3 years, 2 months Ago
പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
3 years, 1 month Ago
ശാസ്ത്രത്തിന്റെ വമ്പന്‍ നേട്ടമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍
3 years, 3 months Ago
Comments