രക്തദാനവും അവയവദാന പ്രക്രിയകളും ഇനി കോവിന്‍ പോര്‍ട്ടല്‍ വഴി.
3 years, 4 months Ago | 438 Views
കോവിന്‍പോര്‍ട്ടല്‍ വഴി ഇനി രക്ത-അവയവ ദാനവും ഉള്‍പെടുത്താന്‍ കേന്ദ്ര നടപടി. ഇതിനായുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പോര്‍ട്ടലിനു കീഴിലായി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടിയും (യു.ഐ.പി) നടപ്പിലാക്കും. ഇതുവഴി മുഴുവന്‍ വാക്സിനേഷന് സംവിധാനവും ഉടന്‍ തന്നെ ഡിജിറ്റൈലൈസ് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതോടെ ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്നും അധികൃതര്‍ പറയുന്നു.
ഇതിനൊപ്പം തന്നെ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന സംവിധാനവും പ്ലാറ്റ്ഫോമില്‍ തുടരും. പ്രതിരോധ കുത്തിവെപ്പിനുള്ള സ്ലോട്ടുകള്‍ പോര്‍ട്ടല്‍ വഴി നേരത്തെ പോലെ തന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും. മുഴുവന്‍ രോഗപ്രതിരോധ കുത്തിവെപ്പുകളും ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞാല്‍ എവിടെ വെച്ചാണ് വാക്സിനേഷന് നടക്കുന്നത് അവിടെ നിന്നുതന്നെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാനാകുമെന്ന് അധികൃതര്‍ പറയുന്നത്.
Read More in India
Related Stories
ഹിന്ദുസ്ഥാന്‍ ലാറ്റക്സ് കേരളത്തിന് കിട്ടില്ല
3 years, 8 months Ago
പെരിയാറിന്റെ ജന്മദിനം സാമൂഹിക നീതിദിനമായി ആചരിക്കുമെന്ന് എം.കെ സ്റ്റാലിന്
4 years, 3 months Ago
ഈഫല്‍ ടവറിനേക്കാളും ഉയരം, ഇന്ത്യയുടെ അഭിമാനമായി ചെനാബ് റെയിൽ പാലം.
1 year, 6 months Ago
കോവിഡ് ചികിത്സയ്ക്ക് മോള്‍നുപിരാവിര്‍ ഗുളിക, അനുമതി ഉടന്‍ നല്‍കിയേക്കും.
4 years, 1 month Ago
കല്‍ക്കരി ക്ഷാമം രൂക്ഷം, മണിക്കൂറോളം പവര്‍ കട്ടിന് സാധ്യത
3 years, 6 months Ago
Comments