Thursday, July 31, 2025 Thiruvananthapuram

രാജസ്ഥാൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി മലയാളി

banner

3 years, 5 months Ago | 530 Views

രാജസ്ഥാൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി മലയാളിയായ രഹാന റയാസ് ചിസ്തി ​ നിയമിതയായി.  മൂന്നു വർഷത്തേക്കാണ് നിയമനം.  കോട്ടയം കടുത്തുരുത്തി മങ്ങാട്ട് വട്ടത്തൊട്ടിൽ പരേതരായ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകളായ രഹാന 1976 ൽ റെയിൽവേയിൽ ടൈപ്പിസ്റ്റായാണ് രാജസ്ഥാനിലെത്തിയത്.  

1980ൽ രാജസ്ഥാൻ സ്വദേശിയും റെയിൽവേ ജീവനക്കാരനുമായിരുന്ന റയാസ് അഹമ്മദ് ചിസ്തിയെ വിവാഹം കഴിച്ച് രാജസ്ഥാനിൽ സ്ഥിര താമസമാക്കി.  1985ൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച രഹാന ഇന്ന് സംസ്ഥാന കോൺഗ്രസിലെ പ്രധാന വനിതാ നേതാവാണ്.  1990ൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയും പിന്നീട് വൈസ് പ്രസിഡന്റുമായി. രാജസ്ഥാനിലെ ചുരു മരുഭൂമിയോടു ചേർന്ന പ്രദേശത്താണ് താമസം.  മക്കളായ ഹസനും ഷിയാനും സ്വകാര്യ കമ്പനികളിൽ ഉദ്യോഗസ്ഥരാണ്.



Read More in India

Comments

Related Stories