കൊറാണയെ ചെറുക്കൂ പ്രാണായാമത്തിലൂടെ
4 years, 4 months Ago | 479 Views
ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്നൊരു മഹാമാരിയാണ് കോവിഡ് -19 . കൊറോണ വൈറസ് ശരീരത്തിൽ പെട്ടാൽ സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറുംവരെ മനുഷ്യരിൽ ഉണ്ടാകുന്നു. കുഞ്ഞുങ്ങളിലും നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദര സംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകുന്നു.
കൊറോണ വൈറസിന്റെ ആക്രമണത്തെ ചെറുക്കാൻ നാം ഏവരും രോഗപ്രതിരോധ ശേഷി ആർജിച്ചെടുത്തേ മതിയാകൂ. മാത്രമല്ല അതുതന്നെയാണ് ശാശ്വതമായ പരിഹാരവും. കൊറോണ പകർന്നുപിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രാണായാമത്തിലൂടെ എങ്ങനെ രോഗപ്രതിരോധശേഷി ആർജ്ജിച്ചെടുക്കാം.
നിയന്ത്രണവിധേയമായ ശ്വാസോച്ഛാസത്തിനെയാണ് പ്രാണായാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വാഭാവികമായി നടന്നുകൊണ്ടിരിക്കുന്ന ശ്വാസോച്ഛാസ പ്രക്രിയയിൽ ശ്വാസകോശങ്ങളെ വികാസ - സങ്കോചങ്ങൾക്ക് വിധേയമാക്കാൻ മാത്രമുള്ള പ്രക്രിയ നടക്കുന്നില്ല എന്ന കാരണത്താൽ ഈ കുറവ് പരിഹരിക്കാനാണ് യോഗത്തിൽ പ്രാണായാമം ഉൾപ്പെടുത്തിയത് . ബോധപൂർവ്വം ചില നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛാസം നടക്കുന്നത്. ഇപ്രകാരം ആവശ്യമായ ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു. യോഗശാസ്ത്ര പ്രകാരം മനോനിയന്ത്രണമില്ലായ്മ രോഗങ്ങളായി പരിണമിക്കുന്നു. മനസ്സും ശ്വാസവും പരസ്പര പൂരകങ്ങളാണ്. അന്യോന്യം രഥസാരഥി എന്നാണ് പറയുന്നത് . വികാരതീവ്രത മനസ്സിനെ വികലമാക്കുക വഴി ശ്വാസോച്ഛാസത്തിന്റെ ഗതിവേഗതയെയും മാറ്റുന്നു. നിയന്ത്രണ വിധേയമായ ശ്വാസോച്ഛാസം പ്രാണായാമം കൊണ്ട് സാധ്യമാകുന്നു.
ദീർഘ ശ്വസന പ്രാണായാമമാണ് ആദ്യം അഭ്യസിക്കേണ്ടത്.
ചെയ്യുന്ന വിധം : കാലുകൾ നീട്ടി കൈകൾ രണ്ട് വശങ്ങളിലായി കുത്തിവെയ്ക്കുക .
വലതുകാൽ മടക്കി ഇടതുകാലിന്റെ തുടയോട് ചേർത്ത് വെയ്ക്കുക. ഇടതുകാൽ മടക്കി വലതു കാലോട് ചേർത്തുവെയ്ക്കുക. ചിന്മുദ്രയിൽ ഇരിക്കുക . ഈ ഇരിപ്പിനെ സുഖാസനം എന്നാണ് പറയുന്നത്. സുഖാസനത്തിലിരുന്നാണ് ദീർഘ ശ്വസന പ്രാണായാമം ചെയ്യേണ്ടത്. ഇനി ഉള്ളിലുള്ള ശ്വാസം പുറത്തേക്ക് വിടുക. വയർ ഒട്ടിയ അവസ്ഥയായിരിക്കണം. ഉള്ളിലേക്ക് സാവധാനം ശ്വാസം എടുക്കുക. വായ് അടഞ്ഞിരിക്കണം. മൂക്കിന്റെ രണ്ട് ദ്വാരങ്ങളിലിൽ കൂടി കണ്ഠനാളം വഴി ശ്വാസം ഉള്ളിൽ നിറയ്ക്കുക. പൂർണ്ണമായും ശ്വാസം നിറഞ്ഞു കഴിഞ്ഞെന്ന് ബോധ്യമായാൽ ഒരല്പസമയം ഏതാണ്ട് 5 സെക്കന്റ് ശ്വാസം പിടിച്ചു നിർത്തുക. സാവധാനം പുറത്തേക്ക് വിടുക. ഉള്ളിലേക്കെടുത്ത ശ്വാസത്തിന്റെ രണ്ടിരട്ടി സമയംകൊണ്ട് ശ്വാസം പൂർണ്ണമായും പുറത്തുവിടുക. ഇപ്പോൾ ദീർഘ ശ്വസന പ്രാണായാമമായി. ആദ്യ ആഴ്ച 5 തവണ ചെയ്യാവുന്നതാണ് .
Read More in Health
Related Stories
ആരോഗ്യസംരക്ഷണം എന്നത് ജനങ്ങളുടെ അവകാശമാണ് : ലോകാരോഗ്യ സംഘടന
4 years, 8 months Ago
ചെങ്കണ്ണ്
4 years, 5 months Ago
കോവിഡ് പ്രതിരോധം: ഹീമോഗ്ലോബിന്റെ അളവ് കൂട്ടി പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം
4 years, 6 months Ago
"യോഗ" ചെയ്യാൻ യോഗം വേണം
4 years, 7 months Ago
അവയവദാനം സമഗ്ര പ്രോട്ടോക്കോൾ രൂപവത്കരിക്കും -മന്ത്രി വീണാ ജോർജ്
3 years, 3 months Ago
രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കാന്
3 years, 5 months Ago
മെഡിക്കൽ കോളേജിൽ പോകാതെ ഇനി സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ
3 years, 7 months Ago
Comments