Thursday, April 10, 2025 Thiruvananthapuram

എസ്.ബി.ഐ.യുടെ സർവീസ് ചാർജുകളിൽ മാറ്റം

banner

3 years, 3 months Ago | 516 Views

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഐ.എം.പി.എസ്. ഇടപാടുകളുടെ പരിധി വർധിപ്പിച്ചതിന് പ്രകാരം എസ്.ബി.ഐ. അക്കൗണ്ട് ഉടമകൾക്ക് രണ്ടു ലക്ഷം രൂപയ്ക്ക് പകരം അഞ്ച് ലക്ഷം രൂപ വരെ ഇടപാടുകൾ നടത്താമെന്ന് ബാങ്ക് അറിയിച്ചു. 

ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യോനോ എന്നിവ വഴിയും ഡിജിറ്റലായി നടത്തുന്ന അഞ്ചു ലക്ഷം രൂപവരെയുള്ള  ഐ.എം.പി.എസ്. ഇടപാടുകൾക്കും സർവീസ് ചാർജ് ഈടാക്കില്ലെന്ന് എസ്.ബി.ഐ. അടുത്തിടെ അറിയിച്ചിരുന്നു. ഡിജിറ്റൽ ബാങ്കിങ് രംഗത്ത് ഉപഭോക്താക്കളുടെ ഇടപെടൽ ശക്തിപ്പെടുത്താനാണ് ഇതെന്ന് ബാങ്ക് വ്യക്തമാക്കി.പുതിയ മാറ്റങ്ങൾ ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് വിജ്ഞാപനത്തിൽ അറിയിച്ചു.



Read More in India

Comments