Friday, April 18, 2025 Thiruvananthapuram

അഗ്നി- 5 മിസൈല്‍ പരീക്ഷണം വിജയം; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

banner

1 year, 1 month Ago | 88 Views

അഗ്നി- 5 മിസൈല്‍ പരീക്ഷണം വിജയത്തില്‍ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിഷന്‍ ദിവ്യാസ്ത്രയില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഒന്നിലേറെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് അഗ്നി- 5.

 

മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗറ്റബിള്‍ റീ എന്‍ട്രി വെഹിക്കില്‍ (എം.ഐ.ആര്‍.വി) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മിസൈല്‍ പ്രവര്‍ത്തിക്കുന്നത്. അഗ്നി- 5 ന്റെ പരീക്ഷണം വിജയിച്ചതോടെ, എം.ഐ.ആര്‍.വി. സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യയെത്തി."



Read More in India

Comments

Related Stories