അര്‍ബുദ ചികിത്സയ്‌ക്ക് മരുന്നുവേണ്ട; സാങ്കേതികവിദ്യയുമായി കുസാറ്റ് ഗവേഷകര്‍
4 years Ago | 703 Views
മരുന്നുകളും പാര്‍ശ്വഫലങ്ങളുമില്ലാതെ അര്‍ബുദം ചികിത്സിച്ചുമാറ്റാനുള്ള സാങ്കേതികവിദ്യയുമായി കുസാറ്റ് ഗവേഷകര്‍.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഫിസിക്സ് വകുപ്പിലെ പ്രൊഫസർ ഡോ. എം ആർ അനന്തരാമന്റെ കീഴില് ഡോ. വി എന്‍ അർച്ചന നടത്തിയ ഗവേഷണത്തിലാണ് മാഗ്നറ്റോ പ്ലാസ്മോണിക് നാനോഫ്ലൂയിഡ് വികസിപ്പിച്ച് പുതിയ ചികിത്സാ സംവിധാനത്തിന് വഴിയൊരുക്കുന്നത്. ‘ജേണല് ഓഫ് മാഗ്നറ്റിസം ആൻഡ് മാഗ്നറ്റിക് മെറ്റീരിയല്സ്' എന്ന പ്രശസ്ത മാസികയില്‍ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്ഡ് ടെക്നോളജിയുമായി സഹകരിച്ച് ചികിത്സ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ബയോമെഡിക്കൽ പഠനങ്ങൾ പുരോഗമിക്കുകയാണ്.
മാഗ്നറ്റിക് ഹൈപർതെർമിയയും ഫോട്ടോഡൈനാമിക് തെറാപ്പിയും സംയോജിപ്പിച്ചാണ് ചികിത്സാരീതി വികസിപ്പിക്കുന്നത്. മാഗ്നറ്റിക് ഹൈപർതെർമി ഒരു ടിഷ്യുവിലേക്കോ കോശത്തിലേക്കോ പ്രയോഗിക്കും. സൂപ്പർ പാരാമാഗ്നറ്റിക് ഓക്സൈഡ് അടങ്ങിയിരിക്കുന്ന നാനോ ദ്രാവകം ശരീരത്തിന് പുറത്ത് സൃഷ്ടിക്കുന്ന കാന്തികക്ഷേത്ര ബലത്താല്‍ മാരകമായ കോശങ്ങള്‍ മാത്രം 41 ഡിഗ്രി താപനിലയിൽ ചൂടാക്കി നശിപ്പിക്കും. അതേസമയം നല്ല കോശങ്ങള്‍ കേടുകൂടാതെയിരിക്കുകയും ചെയ്യും.
കോശങ്ങളിലൂടെ തുളച്ചുകയറാനുള്ള ലേസർ പ്രകാശത്തിന്റെ ശേഷി ഉപയോഗിച്ച് മാരകമായ കലകളെ തിരിച്ചറിയുകയും പ്രകാശം ആഗിരണം ചെയ്യുന്നതിലൂടെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുകയാണ് ഫോട്ടോഡൈനാമിക് തെറാപ്പിയുടെ തത്വം. നാനോ ഫ്ലൂയിഡ് ബയോമെഡിക്കൽ ഇമേജിങ്ങിനും ഉപയോഗിക്കാം.
ചികത്സാരീതി പ്രാബല്യത്തിലാകുമ്പോള്‍ അര്‍ബുദ ചികിത്സ നിലവിലുള്ള കീമോതെറാപ്പി, മറ്റ് മരുന്നുകള്‍ എന്നിവയെക്കാള്‍ ഫലപ്രദമാകുമെന്ന് പ്രൊഫ. അനന്തരാമന്‍ പറഞ്ഞു.
Read More in Health
Related Stories
ഫാറ്റി ലിവർ
4 years, 8 months Ago
കൊറാണയെ ചെറുക്കൂ പ്രാണായാമത്തിലൂടെ
4 years, 4 months Ago
അവയവദാനം സമഗ്ര പ്രോട്ടോക്കോൾ രൂപവത്കരിക്കും -മന്ത്രി വീണാ ജോർജ്
3 years, 3 months Ago
ആരോഗ്യത്തിനായി സോയബീന്‍
4 years, 7 months Ago
തലച്ചോറിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ
4 years, 6 months Ago
എന്താണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ്?
4 years, 7 months Ago
തണുപ്പുകാലം രോഗകാലം
4 years, 8 months Ago
Comments