Saturday, April 19, 2025 Thiruvananthapuram

ആരോഗ്യത്തിനായി സോയബീന്‍

banner

3 years, 11 months Ago | 372 Views

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് സോയ. ഡയറ്റില്‍ സോയബീന്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ പറയുകയാണ് ഇപ്പോള്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ). ട്വിറ്ററിലൂടെയാണ് എഫ്‌എസ്‌എസ്‌എഐ ഇക്കാര്യം വ്യക്തമാക്കിയത്.

 

സോയബീന്‍സ് കൊണ്ട് തയ്യാറാക്കുന്ന എല്ലാ ഭക്ഷണങ്ങളിലും പ്രോട്ടീന്‍ ധാരാളമായി

അടങ്ങിയിരിക്കുന്നു. ഇതിനു പുറമേ ഫൈബറിന്റെ കലവറയാണ് സോയ. ഇത്തരത്തില്‍ ഫൈബറും പോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സോയയില്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. സോയ മില്‍ക്ക്, സോയ പൊടി, സോയ ഗ്രാനൂള്‍സ്, സോയ് നട്സ് എന്നിവയെല്ലാം സോയബീന്‍സ് ഉത്പനങ്ങളാണ്.



Read More in Health

Comments