Sunday, Aug. 17, 2025 Thiruvananthapuram

വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!

banner

3 years, 1 month Ago | 278 Views

ഇളം ചൂട് വെള്ളം കുടിച്ച്‌ കൊണ്ട് ദിവസം തുടങ്ങുന്നത് ധാരാളം ആരോ​ഗ്യ​ ഗുണങ്ങള്‍ നല്‍കുന്നുവെന്ന് ആരോഗ്യ വിദ​ഗ്ധര്‍ പറയുന്നു.

രാവിലെ വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇനി ഈ ഇളം ചൂടു വെള്ളത്തില്‍ ഒരു നാരങ്ങ കൂടി പിഴിഞ്ഞാല്‍ അത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവര്‍ത്തനം മികച്ചതാക്കുകയും ചെയ്യുന്നു.

മാത്രമല്ല, ഇത് ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കും. ഇടയ്ക്കിടെയുള്ള അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാനും സഹായിക്കും.

ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ആമാശയത്തെ നന്നായി വൃത്തിയാക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു. ഈ രീതിയില്‍ ഇളം ചൂടുള്ള വെള്ളം ശരീരത്തിന് സ്വാഭാവിക ഡിറ്റോക്സായി പ്രവര്‍ത്തിക്കുന്നു. മലബന്ധത്തിന്റെ പ്രശ്നത്തെയും നീക്കംചെയ്യാന്‍ ഇളം ചൂട് വെള്ളം സഹായകമാണ്. ശരീരഭാരം കുറയ്ക്കാനും മലബന്ധം, വയറ് വീര്‍ക്കല്‍ എന്നിവ ഒഴിവാക്കാനും ചര്‍മ്മത്തെ ശുദ്ധമായി നിലനിര്‍ത്താനും ഇളം ചൂട് വെള്ളം സഹായിക്കുന്നു.



Read More in Health

Comments