ഭൂതല-ഭൂതല ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരം

3 years, 4 months Ago | 654 Views
ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപില്‍ ഡിആര്‍ഡിഒ ആണ് മിസൈല്‍ പരീക്ഷണം നടത്തിയത്. എയര്‍ ചീഫ് മാര്‍ഷല്‍ വി ആര് ചൗധരിയുടെയും മറ്റു പ്രതിരോധ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ വ്യോമസേനയുടെ പ്രവര്‍ത്തനം എയര്‍ ചീഫ് മാര്‍ഷല്‍ വിലയിരുത്തുന്നതിനിടെയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. മിസൈല്‍ ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്തതായി പ്രതിരോധവകുപ്പ് അധികൃതര്‍ അറിയിച്ചു.
അടുത്തിടെ വ്യോമസേന യൂണിറ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ സാങ്കേതിക പിഴവിനെ തുടര്‍ന്ന് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. പാകിസ്ഥാനിലാണ് മിസൈല്‍ പതിച്ചത്. സംഭവത്തില്‍ ഇന്ത്യ പാകിസ്ഥാനോട് ഖേദം പ്രകടിപ്പിച്ചിരുന്നു.
ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മോസ് മിസൈല്‍. കരയില്‍ നിന്നും യുദ്ധവിമാനത്തില്‍ നിന്നും ഒരേ പോലെ തൊടുക്കാന്‍ കഴിയുന്നതാണ് ബ്രഹ്മോസ് മിസൈല്‍.
Read More in Technology
Related Stories
വ്യക്തിഗത വായ്പ ആപുകളുടെ 'കുതന്ത്രങ്ങള്‍' ഇനി നടക്കില്ല; നിയമങ്ങള്‍ കര്‍ശനമാക്കി ഗൂഗിള്‍
3 years, 3 months Ago
വരുന്നൂ ഭക്ഷണത്തിന്റെ രുചി നോക്കാനും റോബോട്ട്
3 years, 3 months Ago
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണി
3 years, 3 months Ago
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയിൽ നിർമിച്ച ടെർമിനൽ
4 years, 4 months Ago
സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വാട്ട്സ്ആപ്പ് വഴിയും, ഡിജിലോക്കര്‍ സേവനത്തിന് പുതിയ സംവിധാനം
3 years, 2 months Ago
Comments