കൊറോണയെ കീഴടക്കി നാസയുടെ പേടകം
4 years Ago | 461 Views
ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യനിര്‍മിത പേടകം സൂര്യനെ സ്പര്‍ശിച്ചു. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ആണ് ഈ നേട്ടം കൈവരിച്ചത്. സൗരയൂഥത്തില്‍ സൂര്യന്റെ സ്വാധീനമെന്തെന്ന് ഉള്‍പ്പടെ സൂര്യന്റെ രഹസ്യങ്ങള്‍ തേടിയാണ് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്.
കോറോണ എന്നറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ മുകളിലത്തെ പാളിയിലേക്ക് പേടകം പ്രവേശിച്ചു. ഇവിടുത്തെ കണങ്ങളും കാന്തിക മണ്ഡലവും പഠനവിധേയമാക്കി.
സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 78.69 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് പേടകം കൊറോണയിലൂടെ സഞ്ചരിച്ചത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ആവഷ്കരിക്കപ്പെട്ട അനേകം പദ്ധതികളിലൊന്നാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്.
സൂര്യന്റെ രഹസ്യങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് പേടകം വിക്ഷേപിച്ചത്. ഇതിനിടെ ഒമ്പത് തവണ പേടകം സൂര്യനെ വലം വെച്ചിട്ടുണ്ട്. 2025 ല്‍ ദൗത്യം അവസാനിക്കുന്നതിന് മുമ്പ് 15 തവണകൂടി പാര്‍ക്കര്‍ പേടകം സൂര്യനെ വലം വെക്കും.
ജനുവരിയില്‍ പേടകം വീണ്ടും സൂര്യനോട് അടുക്കും. ഉപരിതലത്തില്‍ 61.63 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ പേടകം പ്രവേശിക്കും.
എട്ടാമത്തെ തവണ സൂര്യനെ ചുറ്റുന്നതിനിടയില്‍ 1.30 കോടി കിലോമീറ്റര്‍ ഉയരത്തിലെത്തിയപ്പോള്‍ പേടകം പ്രത്യേക കാന്തിക, കണികാ അവസ്ഥകളിലൂടെ കടന്നുപോയി. ഇതോടെയാണ് പേടകം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് കടന്നതായി ശാസ്ത്രജ്ഞര്‍ അറിഞ്ഞത്.
Read More in Technology
Related Stories
ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം: നൂതന സാങ്കേതികവിദ്യയുമായി സ്റ്റാര്‍ട്ടപ് കമ്പനി
4 years, 3 months Ago
അണുനശീകരണത്തിന് അള്‍ട്രവയലറ്റ് യന്ത്രവുമായി പൊലീസ് ഓഫിസര്‍
4 years, 4 months Ago
ഗൂഗിള്‍ ക്രോമില്‍ പുതിയ 'സേഫ് ബ്രൗസിങ്' എത്തുന്നു
4 years, 6 months Ago
ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തി ചന്ദ്രയാൻ 2 ; കണ്ടെത്തിയത് തദ്ദേശീയ സ്പെക്ട്രോമീറ്റർ
4 years, 4 months Ago
വ്യക്തിഗത വായ്പ ആപുകളുടെ 'കുതന്ത്രങ്ങള്‍' ഇനി നടക്കില്ല; നിയമങ്ങള്‍ കര്‍ശനമാക്കി ഗൂഗിള്‍
3 years, 7 months Ago
'വൺ നേഷൻ-വൺ റേഷൻ കാർഡ്' ( ഒരു രാജ്യം ഒരു റേഷൻകാർഡ്)
4 years, 9 months Ago
Comments