ഇരുചക്രവാഹനങ്ങളില് കുട്ടികള്ക്കും ഹെല്മെറ്റ് നിര്ബന്ധമാക്കുന്നു;കുട്ടികളുണ്ടെങ്കില് വേഗത 40 കിലോമീറ്ററില് കൂടരുത്; സുരക്ഷ ബെല്റ്റും ഉറപ്പാക്കണം

3 years, 5 months Ago | 300 Views
ഇരുചക്രവാഹനങ്ങളില് സഞ്ചരിക്കുന്ന കുട്ടികള്ക്കും ഹെല്മെറ്റ് നിര്ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്ക്കാര്. ബിഐഎസ് മാനദണ്ഡങ്ങള് അനുസരിച്ചുള്ള ഹെല്മെറ്റ് ഇനി കുട്ടികള്ക്കും നിര്ബന്ധമാകും. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികള് ശരിയായ പാകത്തിലുള്ള ഹെല്മറ്റ് ധരിച്ചിരിക്കണമെന്ന് വാഹനം ഓടിക്കുന്നയാള് ഉറപ്പാക്കണം. കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് നിര്ദ്ദേശം.
കുട്ടികളെ ഒപ്പം കൂട്ടി ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറില് 40 കിലോമീറ്ററില് അധികമാകാന് പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇരുചക്രവാഹനത്തില് യാത്രചെയ്യുന്ന നാലുവയസില് താഴെയുള്ള കുട്ടികളെ സുരക്ഷാ ബെല്റ്റുമായി ബന്ധിപ്പിച്ചിരിക്കണമെന്നും നിര്ദേശമുണ്ട്. വാഹനാപകടത്തില് നിരവധി കുട്ടികള്ക്ക് പരിക്കേല്ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഒരു വര്ഷത്തിനുള്ളില് നിയമത്തിന്റെ അന്തിമരൂപം പുറത്തിറക്കാനാണ് സര്ക്കാര് പദ്ധതിയിടുന്നത്.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിര്ദേശങ്ങള്.
Read More in India
Related Stories
ജോണ്സണ് ആന്റ് ജോണ്സണും ഇന്ത്യയില് വാക്സിന് നിര്മ്മാണത്തിലേക്ക്
3 years, 11 months Ago
കല്ക്കരി ക്ഷാമം രൂക്ഷം, മണിക്കൂറോളം പവര് കട്ടിന് സാധ്യത
2 years, 10 months Ago
രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തിൽ; നിലപാടറിയിക്കാതെ ട്വിറ്റർ
3 years, 10 months Ago
ട്രൂകോളർ വേണ്ട; ഫോണിൽ വിളിക്കുന്നവരുടെ പേര് ഇനി അറിയാം
2 years, 10 months Ago
കാറിൽ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് കേന്ദ്രം കരട് മാർഗരേഖ ഇറക്കുന്നു
3 years, 2 months Ago
ഗഗൻയാൻ മിഷൻ : മൂന്ന് ദിവസം ബഹിരാകാശത്ത്, ദൗത്യം നയിക്കാൻ മലയാളി
1 year, 1 month Ago
Comments