Saturday, April 19, 2025 Thiruvananthapuram

നെയ്യ് തുടർച്ചയായി ഡയറ്റിൽ ഉൾപ്പെടുത്താമോ? വ്യക്തമാക്കി ന്യൂട്രീഷനിസ്റ്റ്.

banner

2 years, 11 months Ago | 487 Views

ഇന്ത്യന്‍ അടുക്കളകളിലെ നിത്യസാന്നിധ്യമാണ് നെയ്യ്. പായസം, ബിരിയാണി, നെയ്‌ച്ചോര്‍ തുടങ്ങിയ വിഭവങ്ങള്‍ക്കെല്ലാം നെയ്യ് ഒഴിവാക്കാന്‍ പറ്റാത്ത കാര്യമാണ്. നിരവധി ആരോഗ്യഗുണങ്ങളും നെയ്യിനുണ്ടെന്ന് ന്യൂട്രീഷനിസ്റ്റുകൾ വ്യക്തമാക്കുന്നു. ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും തടിവെപ്പിക്കുന്നതുമായി ഭൂരിഭാഗം ആളുകളും നെയ്യ് ഉപയോ​ഗിച്ചു വരാറുണ്ട്. എന്നാല്‍ നെയ്യ് മാത്രം സ്രോതസ്സായി തിരഞ്ഞെടുക്കരുതെന്ന് വ്യക്തമാക്കുകയാണ് പ്രമുഖ ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് ആയ അവന്തി ദേശ്പാണ്ഡെ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

നെയ്യ് പൂരിതകൊഴുപ്പ് ആണെന്നും അത് തുടര്‍ച്ചയായി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍(എല്‍.ഡി.എല്‍.) വര്‍ധിപ്പിക്കുമെന്നും അമിതമാകുന്നത് ഹൃദയത്തിന് ദോഷകരമാണെന്നും അവര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. നെയ്യ് പോലുള്ള പൂരിത കൊഴുപ്പിനൊപ്പം മോണോ സാച്ചുറേറ്റഡ്ഫാറ്റും(എം.യു.എഫ്.എ.) പോളി അണ്‍സാച്ചുറേറ്റഡ് മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും(പി.യു.എഫ്.എ.) നിര്‍ബന്ധമായും കഴിക്കണമെന്ന് അവന്തി പറഞ്ഞു. അവ ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. നെയ്യ് മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി മറ്റു കൊഴുപ്പടങ്ങിയ സ്രോതസ്സുകളെ പാടെ അവഗണിക്കുന്നത് അനാരോഗ്യകരമാണ്.



Read More in Health

Comments