ബ്ലാക്ക് ഫംഗസ് : ചികിത്സാമാർഗരേഖയിൽ മലയാളി തിളക്കം

3 years, 10 months Ago | 336 Views
കൊവിഡിന് പിന്നാലെ രാജ്യത്തെ ആശങ്കയിലാക്കിയ ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള ചികിത്സാ മാർഗരേഖ തയ്യാറാക്കിയ ഡോക്ടർമാരിൽ മലയാളിയും. കൂത്തുപറമ്പ് കോട്ടയംപൊയിൽ സ്വദേശിയും ഋഷികേശ് എയിംസിലെ നേത്രരോഗ വിദഗ്ദ്ധനുമായ ഡോ. അതുൽ എസ്. പുത്തലത്തിനാണ് ഈ അപൂർവ്വ നേട്ടം. എയിംസിൽ ആവിഷ്‌കരിച്ച ചികിത്സാരീതിയുടെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിൽ മാർഗരേഖയ്ക്ക് രൂപം നൽകിയത്. ആശുപത്രികളിൽ ബ്ളാക്ക് ഫംഗസ് രോഗികളുടെ പരിചരണം ഈ മാർഗനിർദ്ദേശം പാലിച്ചാണ്.
ഒഫ്താൽമോളജി, ഇ.എൻ.ടി, ദന്തരോഗവിഭാഗം, ന്യൂറോ സർജറി, മെഡിസിൻ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ അടങ്ങിയതാണ് മാർഗരേഖ. ഒഫ്താൽമോളജി വിഭാഗത്തിലെ നിർദ്ദേശങ്ങൾ പൂർണമായും ഡോ.അതുലിന്റേതാണ്.
നാലു വർഷമായി ഋഷികേശ് എയിംസിൽ സീനിയർ റസിഡന്റാണ് അതുൽ, കോഴിക്കോട്ടെ പുത്തലത്ത് ഐ ഹോസ്‌പിറ്റലിന്റെ ചെയർമാൻ ഡോ. സുരേഷ് പുത്തലത്തിന്റെയും ഗൈനക്കോളജിസ്‌റ്റ് ഡോ. ബാല ഗുഹന്റെയും മകനാണ്. ഡോ. ത്രിഷ ഭാര്യയും ഷിവാൻ മകനുമാണ്.
ഉത്തരാഖണ്ഡ് സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി കോൺഗ്രസിന്റെ യംഗ് സയന്റിസ്റ്റ് അവാർഡ്, നാഷണൽ ബയോമെഡിക്കൽ റിസർച്ച് കോംപറ്റീഷനിൽ രണ്ട് തവണ യംഗ് റിസർച്ചർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കണ്ണിനെ ബാധിക്കുന്നത് എങ്ങനെ?
കടുത്ത പ്രമേഹരോഗികളിലാണ് ബ്ളാക്ക് ഫംഗസ് ബാധ കൂടുതൽ. കൊവിഡ് ബാധിച്ചവർക്ക് നൽകുന്ന മരുന്നുകളിൽ ഏറിയ പങ്കും സ്റ്റിറോയിഡാണ്. പ്രമേഹം കൂടാൻ ഇതിടയാക്കും. അതോടെ ബ്ളാക്ക് ഫംഗസ് കണ്ണിനെ ബാധിക്കുമെന്നാണ് അതുലിന്റെ കണ്ടെത്തൽ.
മുൻകരുതൽ
കൊവിഡ് ബാധിച്ച പ്രമേഹരോഗികൾ നനവുള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക.
വസ്ത്രങ്ങളും പുതപ്പും കിടക്കവിരിയും നനവ് പറ്റാതെ വൃത്തിയായി സൂക്ഷിക്കുക.
Read More in India
Related Stories
മിന്നലാകാൻ ബുള്ളറ്റ് ട്രെയിൻ
11 months Ago
യുദ്ധവിമാനങ്ങള്‍ക്ക് സൗമ്യയുടെ പേര് നല്കി ഇസ്രായേല്‍
3 years, 11 months Ago
കുപ്പിവെള്ളത്തിനും ബിഐഎസ് മുദ്ര
4 years Ago
ജോണ്സണ് ആന്റ് ജോണ്‍സണും ഇന്ത്യയില്‍ വാക്സിന് നിര്‍മ്മാണത്തിലേക്ക്
3 years, 11 months Ago
ശക്തി, വേഗ ഇന്ത്യൻ ഇലക്ട്രോണിക് ചിപ്പുകൾ അടുത്ത വർഷം
2 years, 11 months Ago
Comments