Saturday, April 19, 2025 Thiruvananthapuram

മുലയൂട്ടുന്ന അമ്മമാർക്ക് കോവിഡ് വാക്‌സീൻ സുരക്ഷിതം

banner

3 years, 9 months Ago | 344 Views

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും  വാക്‌സീൻ സുരക്ഷിതമാണെന്ന് കണ്ടെത്തി. കലിഫോർണിയ- സാൻഫ്രാൻസിസ്കോ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ മുലപ്പാലിൽ കോവിഡ് വാക്‌സീന്റെ അംശം ഇല്ലെന്നു കണ്ടെത്തി. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും  വാക്‌സീൻ സുരക്ഷിതമാണെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞു. 

ഫൈസർ, മോഡേണ വാക്‌സീനുകൾ സ്വീകരിച്ച ഏഴു സ്ത്രീകളുടെ മുലപ്പാൽ പഠനത്തിനായി വിശകലനം ചെയ്‌തു. കോവിഡ് 19 നു കാരണമാകുന്ന സാർസ് കോവ് 2 വൈറസിന്റെ വ്യാപനം തടയുന്ന വാക്‌സീന്റെ അംശം കണ്ടെത്താനായില്ല.

കോവിഡ് വാക്‌സീൻ മുലപ്പാലിൽ കലർന്നേക്കാമെന്നു കരുതി പാലു കൊടുക്കുന്നതു നിർത്തിയവരും, വാക്‌സീൻ എടുക്കാൻ വിസമ്മതിച്ചവരും ഉണ്ട്. എന്നാൽ വാക്‌സീൻ ഗർഭിണികൾക്കും മുലയൂട്ടുന്ന  അമ്മമാർക്കും സുരക്ഷിതമാണെന്ന് ജാമാ പീഡിയാട്രിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലൂടെ വ്യക്തമായി.

ഡിസംബർ 2020 മുതൽ ഫെബ്രുവരി 2021 വരെയുള്ള കാലഘട്ടത്തിലാണ് പഠനം നടത്തിയത്. 37.8 ശരാശരി പ്രായമുള്ള അമ്മമാരും ഒരു മാസം മുതൽ മൂന്നു വയസ്സു വരെ  പ്രായമുള്ള കുട്ടികളും പഠനത്തിൽ പങ്കെടുത്തു.  വാക്‌സിനേഷനു മുമ്പും വാക്‌സീനെടുത്ത്  48 മണിക്കൂറിനകവും മുലപ്പാൽ സാംപിളുകൾ ശേഖരിച്ചു.

മുലയൂട്ടുന്ന അമ്മമാർ തീർച്ചയായും വാക്‌സീൻ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. വാക്‌സീന്റെ അതിസൂക്ഷ്‌മ കണികകളോ mRNA യോ സ്‌തന കോശങ്ങളിലോ മുലപ്പാലിലോ കലരുന്നില്ലെന്ന് അക്കാദമി ഓഫ്  ബ്രസ്റ്റ് ഫീഡിങ്ങ് മെഡിസിൻ നിർദേശിക്കുന്നു. mRNA വാക്‌സിനുകൾ സുരക്ഷിതമാണെന്നു മാത്രമല്ല, മുലയൂട്ടുന്ന അമ്മമാർ, കോവിഡ് വാക്‌സീനെടുത്തിട്ടുണ്ടെങ്കിൽ മുലയൂട്ടുന്നത് നിർത്തേണ്ടതില്ല, തുടരുകതന്നെ വേണം.



Read More in Health

Comments