Wednesday, April 16, 2025 Thiruvananthapuram

വാഹനങ്ങള്‍ക്ക് ഇന്ത്യയുടെ സ്വന്തം ഇടിപരീക്ഷ; Bharat NCAP പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

banner

2 years, 9 months Ago | 205 Views

വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റുകള്‍ക്ക് സമാനമായി ഇന്ത്യയുടെ സ്വന്തം ഇടിപരീക്ഷയ്ക്ക് അംഗീകാരം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഭാരത് ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (ഭാരത് എന്‍.സി.എ.പി) എന്ന പേരില്‍ മുമ്പ് പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തില്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഗ്ലോബര്‍, ആസിയാന്‍ തുടങ്ങിയ ക്രാഷ് ടെസ്റ്റുകള്‍ക്ക് സമാനമായി ഇടിപരീക്ഷയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിങ്ങ് നല്‍കി ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുമെന്നാണ് മന്ത്രി അറിയിച്ചത്. ഗ്ലോബര്‍ എന്‍-ക്യാപ് പ്രോട്ടോകോളുകള്‍ക്ക് സമാനമായിരിക്കും ഭാരത് എന്‍.സി.എ.പിയുടെ പ്രോട്ടോകോളുകളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹന നിര്‍മാതാക്കള്‍ക്ക് അവരുടെ ഇന്‍-ഹൗസ് ടെസ്റ്റിങ്ങ് സൗകര്യങ്ങളില്‍ പരീക്ഷിക്കാനുള്ള അനുമതി ഇതുവഴി ഉറപ്പാക്കുന്നുണ്ട്. 

ക്രാഷ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ റേറ്റിങ്ങ് നല്‍കുന്നതിലൂടെ വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ കയറ്റുമതി യോഗ്യത വര്‍ധിപ്പിക്കാനും സഹായിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഈ സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള വാഹന നിര്‍മാതാക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരങ്ങളും ഉറപ്പാക്കാന്‍ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.



Read More in India

Comments

Related Stories