Thursday, April 10, 2025 Thiruvananthapuram

പരിഷ്‌കരിച്ച സമഗ്രശിക്ഷാ പദ്ധതിക്ക് അനുമതി നല്‍കി കേന്ദ്രം

banner

3 years, 8 months Ago | 433 Views

സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ടുള്ള സമഗ്രശിക്ഷാപദ്ധതി പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച് 2025-26 വരെ നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. പ്രീപ്രൈമറി മുതൽ സീനിയർ സെക്കൻഡറി വരെയുള്ള 11.6 ലക്ഷം സ്കൂളുകൾ, 15.6 കോടി വിദ്യാർഥികൾ, 57 ലക്ഷം അധ്യാപകർ എന്നിവർ ഇതിന്റെ ഭാഗമാണ്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കായി ഒട്ടേറെ പുതിയകാര്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുതായി ഉൾപ്പെടുത്തിയ പദ്ധതികൾ ഏതെല്ലാമെന്ന് നോക്കാം.

പ്രീപ്രൈമറി

അങ്കണവാടി ജീവനക്കാരെ പരിശീലിപ്പിക്കാൻ മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനം നൽകൽ. ഇ.സി.സി.ഇ. അധ്യാപകർക്ക് സർവീസ് കാലത്തിനിടെ പരിശീലനം.

പഠനസാമഗ്രികൾക്ക് ഒരു കുട്ടിക്ക് 500 രൂപ നിരക്കിൽ സഹായം. സർക്കാർ സ്കൂളുകളിലെ പ്രീപ്രൈമറി വിഭാഗങ്ങളിൽ നാടൻ കളിപ്പാട്ടങ്ങൾ, കളികൾ, കളി അധിഷ്ഠിത പഠനം.

ഗവൺമെന്റ് പ്രൈമറി സ്കൂളുകളിലെ പ്രീപ്രൈമറി വിഭാഗത്തിന് സഹായം.

നിപുൺ ഭാരത്

 'നാഷണൽ മിഷൻ ഓൺ ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമറസി' പ്രകാരം കുട്ടികളിൽ വായന, എഴുത്ത്, അക്കങ്ങൾ എന്നിവയിൽ പ്രാവീണ്യം ഉണ്ടാക്കും.

ഒരു വിദ്യാർഥിക്ക് വർഷത്തിൽ 500 രൂപയും അധ്യാപകന് മാന്വലിനായി 150 രൂപയും. ജില്ലയ്ക്ക് 10 മുതൽ 20 ലക്ഷം രൂപവരെ സഹായം.

പ്രീപ്രൈമറി, പ്രൈമറി അധ്യാപകർക്ക് ഫൗണ്ടേഷണൽ ലിറ്ററസിയിൽ പരിശീലനം.

എലിമെന്ററി തലം

കുട്ടികളുടെ അവകാശസംരക്ഷണത്തിന് എലിമെന്ററി സ്കൂളുകൾക്ക് സഹായധനം.

 'ചൈൽഡ് ട്രാക്കിങ്ങിന്' പ്രത്യേക സഹായം.

സെക്കൻഡറി തലം

പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തും.

വർഷത്തിൽ 6000 രൂപ നിരിക്കൽ ഗതാഗത സൗകര്യം സെക്കൻഡറി തലത്തിലും.

16-നും 19-നുമിടയിലുള്ള പട്ടികജാതിവർഗ വിഭാഗക്കാരായ വിദ്യാർഥികൾക്ക് സെക്കൻഡറി, സീനിയർ സെക്കൻഡറി പഠനം പൂർത്തിയാക്കാൻ 2000 രൂപയുടെ സഹായം.

ഗുണനിലവാരം ഉറപ്പാക്കൽ

എല്ലാവശങ്ങളും ഉൾക്കൊള്ളുന്ന ഹോളിസ്റ്റിക്ക് പ്രോഗ്രസ് കാർഡ്.

ഖേലോ ഇന്ത്യയിൽ രണ്ടു മെഡലുകൾ ലഭിച്ച സ്കൂളുകൾക്ക് 25,000 രൂപയുടെ സ്പോർട്സ് ഗ്രാന്റ്.

പ്രാദേശിക കരകൗശല വിദഗ്ധരോടൊപ്പം ചേർന്നുള്ള ഇന്റേൺഷിപ്പ്.

അസൈസ്മെന്റ് കേന്ദ്രങ്ങൾ സ്ഥാപിക്കും.

പുതിയ എസ്.സി.ഇ.ആർ.ടി.കൾ സ്ഥാപിക്കും.

പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള അധ്യാപകർക്ക് പരിശീലനം.

തുല്യത ഉറപ്പാക്കൽ

എല്ലാ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയങ്ങളും 12-ാം ക്ലാസുവരെ ഉയർത്തും.

പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഹോസ്റ്റലുകൾക്ക് വർഷം 40 ലക്ഷം രൂപയുടെ ഗ്രാന്റ്.

ഹോസ്റ്റലുകളിൽ സാനിറ്ററി പാഡുകളും മാലിന്യസംസ്കരണ സംവിധാനവും ഉറപ്പാക്കും.

പെൺകുട്ടികൾക്ക് മൂന്നുമാസത്തെ സ്വയം രക്ഷാപരിശീലനം. ഇതിനുള്ള പ്രതിമാസ തുക 3000 രൂപയിൽനിന്ന് 5000 രൂപയാക്കി.

പ്രത്യേക പരിഗണന അർഹിക്കുന്ന പെൺകുട്ടികൾക്ക് മാസം 200 രൂപ നിരക്കിൽ 10 മാസം സഹായം.

പ്രത്യേക പരിഗണന വേണ്ടവരെ കണ്ടെത്താൻ വാർഷിക ക്യാമ്പ്. ഇതിനായി 10,000 രൂപ.

തൊഴിൽ വിദ്യാഭ്യാസം

തൊഴിൽ വിദ്യാഭ്യാസത്തിൽ എയ്ഡഡ് സ്കൂളുകൾക്കും സഹായം.

 'ക്ലാസ് റൂം കം വർക് ഷോപ്പ്' ഉണ്ടാക്കാൻ വ്യവസ്ഥ.

ഡിജിറ്റൽ

ഐ.സി.ടി. ലാബുകൾ, സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവയ്ക്ക് സഹായം.

സ്കൂളുകൾക്ക് സോഷ്യൽ ഓഡിറ്റ്. 

ഭാഷാ അധ്യാപകരെ നിയമിക്കാന്‍ വ്യവസ്ഥ.



Read More in Education

Comments