ട്വിറ്ററിനെ പുറത്താക്കി; നൈജീരിയയില്‍ സാധ്യത തേടി ഇന്ത്യയുടെ ‘കൂ’
4 years, 6 months Ago | 512 Views
നൈജീരിയയിൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യൻ നിർമിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം കൂ(koo) വിന് പ്രചാരമേറുന്നു. ട്വിറ്ററിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കാരണത്താൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ അക്കൗണ്ട് നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത് നിന്ന് ട്വിറ്റർ നീക്കം ചെയ്ത് പകരം ഇന്ത്യയുടെ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ അവതരിപ്പിച്ചത്.
രാജ്യത്തിന്റ പരമാധികാരമാണ് സർക്കാരിന് പ്രധാനം. നൈജീരിയയിൽ ട്വിറ്ററിന് ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ നൈജീരിയയുടെ വളർച്ചയ്‌ക്കോ കോർപ്പറേറ്റ് നിലനിൽപ്പിനോ വിരുദ്ധമായ പ്രവർത്തനങ്ങൾക്കോ ട്വിറ്റർ അതിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും മുഹമ്മദ് പറഞ്ഞു. നൈജീരിയയിലെ ബ്രോഡ്കാസ്റ്റിങ് റെഗുലേറ്ററായ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് കമ്മീഷൻ രാജ്യത്തെ എല്ലാ ഉപയോഗങ്ങളിൽ നിന്നും ട്വിറ്ററിനെ ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ക്കായി ശ്രമമുണ്ടായെന്ന് നൈജീരിയ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് താല്പര്യമുണ്ടെന്ന് കാണിച്ച് ട്വിറ്ററില്‍ നിന്ന് സന്ദേശം ലഭിച്ചുവെന്ന് നൈജീരിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മന്ത്രി മുഹമ്മദ് പറഞ്ഞു.
ട്വിറ്ററിന് ബദലായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ കൂവിന് ഈ അവസരം ഉപയോഗപ്പെടുത്തി നൈജീരിയയിൽ സുസ്ഥിരസ്ഥാനം നേടിയെടുക്കാനുള്ള പദ്ധതിയിലാണ് കൂ കമ്പനി.
അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പൂർവ വിദ്യാർത്ഥി അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേർന്ന് കഴിഞ്ഞ വർഷമാണ് കൂ പ്ലാറ്റ് ഫോം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ചിന്റെ ഭാഗമായാണ് കൂ വികസിപ്പിക്കപ്പെട്ടത്. മത്സരത്തിലെ സോഷ്യൽ വിഭാഗത്തിൽ കൂ രണ്ടാം സ്ഥാനം നേടുകയും ചെയ്തു
കൂ ഇന്ത്യ നൈജീരിയയിൽ ലഭ്യമാണെന്നും അവിടത്തെ പ്രാദേശിക ഭാഷകളിൽ പ്ലാറ്റ്‌ഫോം ഒരുക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനിയുടെ സഹ സ്ഥാപകൻ അപ്രമേയ രാധാകൃഷ്ണ അറിയിച്ചു.
Read More in Technology
Related Stories
മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ ഇനി വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഉപയോഗിക്കാം.
3 years, 6 months Ago
വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ ആദ്യ ത്രീഡി ചിത്രം പുറത്ത് വിട്ട് നാസയുടെ ജുനോ പേടകം
4 years, 1 month Ago
ആഗോള ചിപ്പ് ക്ഷാമം ; ഇരകളായി കാനോണും
3 years, 11 months Ago
പെഗാസസ് എന്ത്?
4 years, 5 months Ago
സ്മാര്‍ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച് കോവിഡ് ടെസ്റ്റ് നടത്താം കണ്ടുപിടിത്തവുമായി ഗവേഷകര്‍
3 years, 10 months Ago
ഫോണുകൾക്കെല്ലാം ഒരേ ചാർജർ, പുതിയ നിയമം 2025-ൽ നിലവിൽ വരും.
1 year, 6 months Ago
Comments