കുഞ്ഞുങ്ങളെ ഉറങ്ങാൻ വിടുക
.jpg)
3 years, 10 months Ago | 764 Views
കുഞ്ഞുങ്ങളെ പരമാവധി ഉറങ്ങാൻ അനുവദിക്കണം. ഉറങ്ങുമ്പോഴാണ് കുഞ്ഞുങ്ങളിൽ വളർച്ചയുടെ ഹോർമോണുകൾ ശരിയായി പ്രവർത്തിക്കുന്നതെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. കുഞ്ഞു ജനിച്ചു കഴിഞ്ഞ ഏതാനും മാസങ്ങൾ അവരുടേതായ സമയമെടുത്താണ് കുഞ്ഞുങ്ങളുടെ ഉറക്കം. ശല്യപ്പെടുത്താൻ ശ്രമിക്കരുത്. അതിനുശേഷം സാധാരണനിലയിലേക്ക് ഉറക്കത്തിന് ദൈർഘ്യം കൊണ്ടുവരാൻ സാധിക്കും. ആദ്യ മൂന്ന് മാസങ്ങളിൽ രാത്രി സമയം ഏകദേശം പത്ത് മണിക്കൂർ നേരം കുഞ്ഞുങ്ങൾ ഉറങ്ങാറുണ്ട്. കുഞ്ഞുങ്ങളുടെ പകൽസമയത്തെ ഉറക്കത്തെ രാവിലത്തെ ഉറക്കം, ഉച്ചയുറക്കം എന്ന് രണ്ടായി തിരിക്കാം കുഞ്ഞുങ്ങളെ വളർത്തുന്ന കാര്യത്തിൽ എന്നപോലെതന്നെ ഉറക്കത്തിന്റെ കാര്യത്തിലും രക്ഷകർത്താക്കൾ മുൻതൂക്കം നൽകണം. അവർ എത്ര സമയം ഉറങ്ങണം എന്ന് സംശയം മാതാപിതാക്കളെ അലട്ടാം. മിക്ക അമ്മമാരും കുഞ്ഞുങ്ങളുടെ ഉറക്കത്തിലെ സമയം അനുസരിച്ച് അവരുടെ ചിട്ടകളെ മാറ്റും. അതിനാൽ അമ്മയ്ക്കും കുഞ്ഞിനും ഒന്നിച്ച് ഉറങ്ങാനുള്ള സമയം കിട്ടുന്നു. അമ്മയോടൊപ്പം ഉറങ്ങുന്ന കുഞ്ഞിന് അമ്മയുമായുള്ള മാനസിക ബന്ധം കൂടുന്നു. മാത്രമല്ല ലാളനയും സംരക്ഷണവും മുലയൂട്ടാനുള്ള സൗകര്യവും കൂടുതൽ ലഭിക്കുകയാണ്.
ആദ്യത്തെ കുറച്ച് മാസങ്ങളിൽ കുഞ്ഞുങ്ങൾ അധികനേരവും മുലകുടിക്കുകയും ഉറങ്ങുകയും മാത്രമായിരിക്കും ചെയ്യുക. നവജാത ശിശുവിനെ ഉറക്കം ശരാശരി 14 - 20 മണിക്കൂർ വരെയാണ്. കുഞ്ഞിന്റെ വിശപ്പിന് അനുസരിച്ച് വേണം മുലയൂട്ടാൻ. സമയമെടുത്തു ചെയ്യേണ്ടതാണിത്. കുഞ്ഞ് ഉറങ്ങിപ്പോയാൽ വിളിച്ചുണർത്തി മുലയൂട്ടണം. അമ്മയുടെ ഗർഭപാത്രത്തിൽ എന്ന പോലെ തന്നെ കുഞ്ഞിന് തൊട്ടിലിൽ ഉറക്കം വളരെ നല്ല അന്തരീക്ഷം നൽകുന്നു.
തൊട്ടിലിന് ഒരുപാട് ഉയരം പാടില്ല.
തൊട്ടിലിനു താഴെ ഒരു മെത്ത വിരിക്കണം.
തൊട്ടിലിനകത്തു തടസ്സങ്ങൾ പാടില്ല. ഒരു കുഞ്ഞ് ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും പല അവസ്ഥകളുണ്ട് ഇത് അമ്മ മനസ്സിലാക്കിയാൽ കുട്ടിയെ ഉറക്കുന്നതിനും വിശപ്പടക്കുന്നതിനും കുളിപ്പിക്കുന്നതിനും അതാത് സമയം കണ്ടെത്തൻ സാധിക്കും
ക്വയറ്റ് സ്‌ലീപ്പ്
കുഞ്ഞ് നന്നായി ഉറങ്ങുമ്പോൾ മുഖത്തോ കണ്ണുകളിലോ ചലനങ്ങളുണ്ടാവില്ല. ഈ സമയത്ത് കുഞ്ഞിനെ ഉറക്കത്തിൽ നിന്നുണർത്താൻ ബുദ്ധിമുട്ടായിരിക്കും. കുഞ്ഞു നുണഞ്ഞു കൊണ്ടാവും ഉറങ്ങുക. കുഞ്ഞിനെ മുലയൂട്ടുന്നതിനും കുളിപ്പിക്കുന്നതിനും പറ്റിയ സമയമല്ലിത്.
ആക്ടീവ് സ്‌ലീപ്പ്
അവസ്ഥയിൽ കുഞ്ഞിന്റെ ശരീരത്തും മുഖത്തും ചെറുതായി ചലനങ്ങൾ കാണും. നുണയുകയോ ചിരിക്കുകയോ അല്ലെങ്കിൽ കണ്ണിമകൾ ചലിച്ചുകൊണ്ടേയിരിക്കും. കുഞ്ഞിനെ ഈ അവസ്ഥയിൽ നിന്ന് എളുപ്പത്തിൽ ഉണർത്താം.
ഡ്രൗസി
ഉണർന്നു കഴിഞ്ഞാലുള്ള കുഞ്ഞിന്റെ അവസ്ഥ. ചെറിയ രീതിയിലുള്ള ചലനങ്ങൾ ശരീരത്തിലുണ്ടാകും. കുഞ്ഞു വേഗത്തിൽ കരയാൻ സാധ്യതയുണ്ട്. പൂർണ്ണമായും ഉണർത്തുന്നതിന് വേണ്ടി കുഞ്ഞിനോട് സംസാരിക്കുകയോ കളിക്കോപ്പുകൾ കാണിക്കുകയോ ചെയ്യാം.
ക്വയറ്റ് അലട്ട്
ഈ സമയത്ത് കുഞ്ഞു നന്നായി കളിക്കും. മുഖത്ത് നല്ല പ്രസരിപ്പും കണ്ണുകൾ തിളക്കമാർന്നതുമായിരിക്കും. ഈ സമയത്ത് കുഞ്ഞുങ്ങളുടെ ശ്രദ്ധ ഏതെങ്കിലും വസ്തുവിലോ മുഖത്തോ ആയിരിക്കും. കുഞ്ഞിനോട് സംസാരിക്കാൻ പറ്റിയ സമയം ഇതാണ്. മസാജ് ചെയ്യാനും ഈ സമയം വിനിയോഗിക്കാം.
ആക്ടീവ് അലർട്ട്
കുഞ്ഞു നന്നായി ചിരിച്ചു കൊണ്ടിരിക്കും. ചിലപ്പോഴൊക്കെ കരയാനും തുടങ്ങും. ചെറിയ ശബ്ദം കേട്ടാലും കുഞ്ഞു കരഞ്ഞു എന്നു വരാം. ഈ സമയത്ത് കുഞ്ഞു നിർത്താതെ കരയാനുള്ള സാധ്യത കൂടുതലായതകൊണ്ടു ആവശ്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ മാതാപിതാക്കൾ തയാറാവണം.
ബേബി മസാജും ഉറക്കവും
കുഞ്ഞിനെ കുളിപ്പിക്കുന്ന സമയത്ത് മാത്രമല്ല മസാജ്, അത് എപ്പോഴും നൽകാവുന്നതാണ്. അതിനാൽ കുഞ്ഞിന്റെ സ്ലീപ്പിങ് പാറ്റേണിൽ അടുക്കും ചിട്ടയുമുണ്ടാകുന്നു.
അമ്മമാർ കുഞ്ഞുങ്ങളെ മനസ്സിലാക്കി ഉറക്കണം. എന്തെന്നാൽ കുഞ്ഞിന്റെ വളർച്ചയെ സഹായിക്കുന്ന ഒരു ഘടകം ഉറക്കമാണ്. അതുപോലെ തന്നെ നല്ല രീതിയിൽ മുലയു കൊടുക്കാനും ഡയപ്പർ മാറ്റാനും അമ്മമാർ അറിഞ്ഞിരിക്കണം.
Read More in Health
Related Stories
വായുവിലെ കൊറോണ വൈറസ് അഞ്ച് മിനറ്റ് ശക്തം; ആദ്യത്തെ രണ്ട് മിനറ്റില്‍ അതീവ അപകടകാരി
3 years, 3 months Ago
മുലയൂട്ടുന്ന അമ്മമാർക്ക് കോവിഡ് വാക്സീൻ സുരക്ഷിതം
3 years, 9 months Ago
ടെെപ്പ് 2 പ്രമേഹത്തെ അകറ്റാന്‍ വ്യായാമം ശീലമാക്കൂ
3 years, 11 months Ago
കാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍ നികത്താം എന്ന സന്ദേശവുമായി ലോക കാന്‍സര്‍ ദിനം
3 years, 2 months Ago
യെല്ലോ ഫംഗസ് എന്നാല്‍ എന്ത് ?
3 years, 10 months Ago
പുതിയ കോവിഡ് വകഭേദം; പരക്കേ ആശങ്ക
3 years, 4 months Ago
ചിക്കന്‍ വാങ്ങുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുക.
2 years, 10 months Ago
Comments