Friday, Dec. 19, 2025 Thiruvananthapuram

കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങളില്‍ പുതിയ വകഭേദമായ 'എ വൈ 4.2;അതീവ ജാഗ്രത

banner

4 years, 1 month Ago | 708 Views

ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ എവൈ 4.2 കൂടുതല്‍ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു.കേരളം കൂടാതെ കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ പകര്‍ച്ച വ്യാപന ശേഷി കൂടുതല്‍ ഉള്ളവയാണ് എ വൈ 4.2 വകഭേദം എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

ജിനോം റിപ്പോര്‍ട്ട് പ്രകാരം ആദ്യം ഇന്‍ഡോറിലായിരുന്നു പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 7 ആര്‍മി ഉദ്യോഗസ്ഥരിലായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് മൂന്നാം തരംഗ ഭീഷണിക്കിടെ പുതിയ വകഭേദമായ എ വൈ-4.2 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതിനെ കുറിച്ച്‌ വിദഗ്ധ സമിതി പഠിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. പുതിയ വകഭേദത്തെ കുറിച്ച്‌ ഐസിഎംആര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവയുടെ വിദഗ്ധ സമിതി പരിശോധിച്ച്‌ വരികയാണെന്നും മന്ത്രി അറിയിച്ചു.



Read More in Health

Comments