അംഗൻവാടികളുടെ വികസനത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - 'ചായം'
.jpg)
3 years, 9 months Ago | 947 Views
ചായം പദ്ധതി ജില്ലയില് ആരംഭിച്ചു. ആദ്യഘട്ടത്തില് 21 അംഗണ്വാടികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല് കുട്ടികളെ ആകര്ഷിക്കുക, കുട്ടികളുടെ ബൗദ്ധിക വികാസം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയില് ഓരോ അംഗണ്വാടികള്ക്കും രണ്ടുലക്ഷം വീതമാണ് നല്കുക. സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതിയുടെ നിര്വഹണ ചുമതല തദ്ദേശ സ്വയംഭരണവകുപ്പിനാണ്.
അംഗന്വാടികളെ ശിശുസൗഹൃദ ശിശുപോഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി ചിത്രങ്ങള്, ശില്പങ്ങള്, കളിപ്പാട്ടങ്ങള് എന്നിവക്കൊപ്പം കുട്ടികള്ക്ക് എഴുതാനും വരയ്ക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കുന്നതായിരിക്കും. ഇതിനായി അംഗണവാടികളുടെ മുഖം മിനുക്കുന്ന പദ്ധതിയാണ് ചായം (ചൈൾഡ് ഫ്രണ്ട്ലി അംഗന്വാടിസ് ഈല്ഡ് ത്രൂ അഡോര്മെന്റ് ആന്ഡ് മേക്കോവര്).
Read More in Education
Related Stories
കേന്ദ്ര സിലബസ് സ്കൂളുകളും പൊതുവിദ്യാലയങ്ങളും ഇനി ഏകീകരിച്ച് മുന്നോട്ട്
2 years, 10 months Ago
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
3 years, 10 months Ago
ലക്ഷദ്വീപിലെ ജനങ്ങൾക്കായി പാരാമെഡിക്കൽ കോളേജ് നിർമ്മിക്കാനൊരുങ്ങി അഡ്മിനിസ്ട്രേഷൻ
3 years, 8 months Ago
ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ
4 years Ago
കോവിഡ് ക്രൈസിസ് സപ്പോർട്ട് സ്കോളർഷിപ് പ്രോഗ്രാം
3 years, 10 months Ago
Comments