കോവിഡ് പ്രതിരോധം: സ്കൂൾ വിദ്യാർഥികൾക്ക് പ്രതിരോധ ഹോമിയോ മരുന്ന് പരിഗണനയില്‍

3 years, 10 months Ago | 604 Views
കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നായ 'ആര്‍സനിക്കം ആല്‍ബം' സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. വിശദാംശങ്ങൾ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുമായുള്ള ചർച്ചയിൽ തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഐസിഎംആര്‍ അംഗീകരിച്ച പാറ്റേണില്‍ വരുന്നതാണ് ഹോമിയോ മരുന്ന്. നമ്മുടെ നാട്ടില്‍ അത് പ്രയോജനപ്പെടുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നാണെന്നും മന്ത്രി അവകാശപ്പെട്ടു.
സ്‌കൂള്‍ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പരമാവധി കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ്. ഹോമിയോ മരുന്ന് കുട്ടികള്‍ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല, ഓരോ ജില്ലയിലും എത്ര ഗുളിക ലഭ്യമാണെന്ന കണക്കു നൽകാൻ ഹോമിയോ ഡിഎംഒമാരോട് ഹോമിയോ ഡയറക്ടർ ഡോ.വിജയാംബിക നിർദേശിച്ചു. പ്ലസ് ടു വരെയുള്ള കുട്ടികൾക്കു ഗുളിക നൽകും. 21 ദിവസത്തെ ഇടവേളകളിൽ 3 പ്രാവശ്യമായി 3 ഗുളിക വീതമാണു നൽകുന്നത്.
Read More in Health
Related Stories
എല്ലാവർക്കും വാക്സിൻ ഉറപ്പാക്കാൻ 'വേവ്'രജിസ്ട്രേഷൻ ഡ്രൈവ്.
4 years, 1 month Ago
ടെെപ്പ് 2 പ്രമേഹത്തെ അകറ്റാന് വ്യായാമം ശീലമാക്കൂ
4 years, 3 months Ago
ഇരുന്ന് ജോലി ചെയ്യുന്നവര് ആരോഗ്യ കാര്യത്തില് എന്തെല്ലാം ശ്രദ്ധിക്കണം?
3 years, 1 month Ago
പ്രതിരോധശേഷി കൂട്ടാന് ബ്രൊക്കോളി, കൂണ് സലാഡ്
4 years, 3 months Ago
നാട്ടറിവ് : വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
3 years, 7 months Ago
Comments