വൃത്തിയുള്ള ഭക്ഷണമല്ലെങ്കിൽ നോറോ വൈറസ് പകരാൻ സാധ്യത; ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്

3 years, 2 months Ago | 350 Views
വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് നോറോ വൈറസ് പടരുന്നത്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും ഛർദി, വയറിളക്കം എന്നിവയ്ക്കും ഇതുകാരണമാകും. വൈറസ് ബാധ ഗുരുതരമല്ലെങ്കിലും കുട്ടികളെ പെട്ടെന്ന് ബാധിക്കും. രോഗമുള്ള വ്യക്തികളുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും.
രോഗലക്ഷണങ്ങൾ
വയറിളക്കം, വയറുവേദന, ഛർദി, പനി, തലവേദന, ശരീരവേദന. ഛർദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്കു പോകുകയുംചെയ്യും.
ശ്രദ്ധിക്കേണ്ടവ
• പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക.
• കിണർ, വാട്ടർടാങ്ക് എന്നിവ ക്ലോറിനേറ്റുചെയ്ത് വൃത്തിയാക്കിവെക്കുക.
• തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കാൻ ഉപയോഗിക്കുക.
• പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.
• പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കാതിരിക്കുക.
• കടൽമത്സ്യങ്ങളും ഞണ്ട്, കക്ക തുടങ്ങിയവയും നന്നായി പാകംചെയ്തതിനുശേഷംമാത്രം കഴിക്കുക.
Read More in Health
Related Stories
ആരോഗ്യസംരക്ഷണം എന്നത് ജനങ്ങളുടെ അവകാശമാണ് : ലോകാരോഗ്യ സംഘടന
4 years, 4 months Ago
രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കാന്
3 years, 1 month Ago
30 കഴിഞ്ഞവരെ ആരോഗ്യമുള്ളവരാക്കും ; പരിശോധന ജനുവരിമുതല്
3 years, 8 months Ago
പതിവ് വാക്സിന് എടുക്കാന് കഴിയാത്തവര്ക്ക് പ്രത്യേക മിഷന് മാർച്ച് 7 മുതല്
3 years, 5 months Ago
കുഞ്ഞുങ്ങളെ ഉറങ്ങാൻ വിടുക
4 years, 2 months Ago
Comments