Monday, Aug. 18, 2025 Thiruvananthapuram

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍!

banner

3 years, 1 month Ago | 345 Views

ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ്  അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കാന്‍ ഹീമോഗ്ലോബിന്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്.

അതിനാല്‍, ശരീരത്തില്‍ ആവിശ്യമായ ഹീമോഗ്ലോബിന്‍ വേണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ചില ഭക്ഷണങ്ങള്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ബീറ്റ്റൂട്ട്

ഇരുമ്പ്, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ബീറ്റ്റൂട്ട് ചുവന്ന രക്താണുക്കളെ പുനഃപ്രവര്‍ത്തന സന്നദ്ധമാക്കാനും പ്രവര്‍ത്തനക്ഷമമാക്കാനും സഹായിക്കുന്നു. ക്യാരറ്റ്, ഓറഞ്ച്, നെല്ലിക്ക എന്നിവ ചേര്‍ത്തുളള ബീറ്റ്റൂട്ട് ജ്യൂസ് ഹീമോഗ്ലോബിന്‍ അളവ് കൂട്ടുന്നതിനുളള മികച്ച ഒന്നാണ്.

മുട്ട

ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. കൂടാതെ, വിറ്റാമിന്‍ ഡി, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ബി , ഇരുമ്പ് തുടങ്ങിയ ധാതുക്കളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ വിളര്‍ച്ച തടയാനും പേശികളുടെയും അസ്ഥികളുടെയും ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്.

മാതള നാരങ്ങ

ഹീമോഗ്ലോബിന്റെ കുറവിന് ഏറ്റവും നല്ലതാണ് മാതളം. കാല്‍സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പി ന്റെ ആഗിരണം വര്‍ദ്ധിപ്പിച്ച്‌ വിളര്‍ച്ച തടയുന്നു. കൂടാതെ, ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും.

ചീര

കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ പോഷകങ്ങളും അടങ്ങിയ ചീര ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക. ചീരയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ, ഇരുമ്പ്  ആഗിരണം വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ സിയും ഇതിലുണ്ട്.


ഈന്തപ്പഴം

ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിന്‍റെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയില്‍ നിന്ന് വ്യത്യസ്‍തമാക്കുന്നത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഇരുമ്പിന്‍റെ ധാരാളം ഉറവിടങ്ങള്‍ ഈന്തപ്പഴം നല്‍കുന്നു.



Read More in Health

Comments