‘കുട്ടിപ്പരിപാടി’കൾക്കിടെ ജങ്ക് ഫുഡ് പരസ്യം വേണ്ട-വനിതാ ശിശുക്ഷേമ മന്ത്രാലയം
4 years Ago | 419 Views
കുട്ടികളുമായി ബന്ധപ്പെട്ട ടി.വി. പരിപാടികള്‍ക്കിടെ ജങ്ക് ഫുഡ് പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ശുപാര്‍ശ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഉപഭോക്തൃ സെക്രട്ടറി രോഹിത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതയോഗത്തിലാണ് ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്.
പരസ്യങ്ങള്‍ കുട്ടികളെ ജങ്ക് ഫുഡിലേക്ക് അടുപ്പിക്കുന്നു. പരസ്യത്തിലെ ഉത്പന്നം വാങ്ങി ഉപയോഗിച്ചില്ലെങ്കില്‍ താന്‍ മറ്റുള്ളവരെക്കാള്‍ മോശക്കാരനാകുമെന്ന ചിന്ത കുട്ടികളിലുണ്ടാകുന്നു. അതോടെ അവ വാങ്ങിനല്‍കാന്‍ മാതാപിതാക്കളില്‍ സമ്മര്‍ദം ചെലുത്തും. അനാരോഗ്യകരമായ ഭക്ഷണശീലം കുട്ടികളില്‍ വളരാന്‍ ഇത് കാരണമാകും. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ വരെ പിഴയും മൂന്നുവര്‍ഷം തടവും നല്‍കണമെന്നും ശുപാര്‍ശയുണ്ട്. കരടുമാര്‍ഗരേഖ ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. കുട്ടികളെ ശാരീരികമായോ മാനസികമായോ ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ പരസ്യങ്ങളില്‍ പാടില്ലെന്ന് മുന്‍പും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കലോറി കൂടിയ ജങ്ക് ഫുഡിന്റെ നിരന്തര ഉപയോഗംകാരണം കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലേറെയായതായി ദേശീയ ആരോഗ്യ സര്‍വേ വ്യക്തമാക്കുന്നു.
Read More in India
Related Stories
മിസ് ഇന്ത്യ കിരീടം ; സൗന്ദര്യറാണിയായി കര്‍ണാടകയുടെ സിനി ഷെട്ടി.
3 years, 8 months Ago
നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ബെസ്റ്റ് ബസ്സില്‍ വളയം പിടിക്കാന്‍ ആദ്യമായൊരു വനിതാ ഡ്രൈവര്‍
3 years, 10 months Ago
ഡോ. ശരണ്‍കുമാര്‍ ലിമ്പാളെയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്കാരം
4 years, 11 months Ago
ഏഷ്യയിലെ ആദ്യ 'പറക്കും കാര്‍'; ഹെലിടെക് എക്സ്പോയില്‍ താരമായി 'വിനാറ്റ'
4 years, 5 months Ago
ഗാന്ധിജിയുടെ കളിമൺ ചുവർചിത്രം അനാച്ഛാദനം ചെയ്തു
4 years, 1 month Ago
ദാമോദര്‍ മൊസ്സോയ്ക്കും നീല്‍മണി ഫൂക്കനും ജ്ഞാനപീഠം.
4 years, 3 months Ago
Comments