വിദ്യാര്‍ഥികള്‍ക്കായി വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രൂപവത്കരിക്കും

3 years, 5 months Ago | 590 Views
പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം 'വൺ ക്ലാസ് വൺ ടിവി ചാനൽ' എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022-23 ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സ്കൂളുകൾ അടച്ചിട്ടതോടെ നമ്മുടെ വിദ്യാർഥികൾക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുളള വിദ്യാർഥികൾക്ക് രണ്ടു വർഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു. സർക്കാർ സ്കൂളുകളിലെ ഈ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വൺ ക്ലാസ് വൺ ചാനൽ പദ്ധതി ആരംഭിക്കുന്നത്. പ്രാദശിക ഭാഷകളിലായിരിക്കും ചാനലുകൾ.
പിഎം ഇ വിദ്യ പദ്ധതി പ്രകാരമുളള വൺക്ലാസ് വൺ ടിവി ചാനൽ പ്രോഗ്രാം 12 മുതൽ 200 ടിവി ചാനലുകളായി വിപുലപ്പെടുത്തും. ഒന്നു മുതൽ പന്ത്രണ്ടാംക്ലാസ് വരെ പ്രാദേശിക ഭാഷകളിൽ അനുബന്ധ വിദ്യാഭ്യാസം വിദ്യാർഥികൾക്ക് ഉറപ്പാക്കുന്നതിന് ഈ പദ്ധതി സംസ്ഥാനങ്ങളെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന കാര്യവും ധനമന്ത്രി പ്രഖ്യാപിച്ചു. രണ്ട് ലക്ഷം അംഗൻവാടികളെ നവീകരിക്കാൻ സമക്ഷം അംഗൻവാടി പദ്ധതി നടപ്പാക്കും.
പ്രകൃതി സൗഹാർദപരമായ, സീറോ-ബജറ്റ് ഓർഗാനിക് ഫാമിങ്, ആധുനികകാല കൃഷി എന്നിവയിലേക്കെത്തിച്ചേരുന്നതിനായി കാർഷിക സർവകലാശാലകളിലെ സിലബസ് നവീകരിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read More in India
Related Stories
ലോകത്തിലെ മികച്ച നാവികസേനയാകാനൊരുങ്ങി ഇന്ത്യന്‍ നേവി
4 years, 1 month Ago
കാറിൽ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് കേന്ദ്രം കരട് മാർഗരേഖ ഇറക്കുന്നു
3 years, 5 months Ago
ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
3 years, 5 months Ago
Comments