കുട്ടികള് പഠിക്കും ഇനി കാലാവസ്ഥാ വ്യതിയാനം സ്കൂളുകളില് വെതര് സ്റ്റേഷനുകള്
3 years, 8 months Ago | 476 Views
സമഗ്രശിക്ഷാ കേരള സംസ്ഥാനതലത്തില് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകമാനം 250 ഹയര്സെക്കണ്ടറി, വൊക്കേഷണല് ഹയര്സെക്കണ്ടറി സ്കൂളുകളില് വെതര് സ്റ്റേഷനുകള് സ്ഥാപിക്കും. കോഴിക്കോട് ജില്ലയിലെ 18 സ്കൂളുകളിലാണ് വെതര്സ്റ്റേഷനുകള് സ്ഥാപിക്കുക. ജിയോഗ്രഫി ഓപ്ഷന് വിഷയമുള്ള സര്ക്കാര് സ്കൂളുകളിലാണ് വെതര് സ്റ്റേഷനുകള് സ്ഥാപിക്കുന്നത്. മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷമര്ദ്ദം എന്നിവ നിരീക്ഷിച്ച് കുട്ടികള് പ്രത്യേക ചാര്ട്ടില് രേഖപ്പെടുത്തും. രാജ്യത്ത് ആദ്യമായാണ് സ്കൂളുകളില് വെതര് സ്റ്റേഷനുകള് സ്ഥാപിക്കുന്നതെന്ന് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്ഡിനേറ്റര് ഡോ. എ.കെ. അബ്ദുള് ഹക്കിം പറഞ്ഞു.
പ്രളയം ഉള്പ്പെടെ പ്രകൃതി ദുരന്തങ്ങള് വര്ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തലമുറയെ കാലാവസ്ഥാമാറ്റം അറിയാനും ആവശ്യമായ മുന്കരുതല് സ്വീകരിക്കാനും പരിശീലിപ്പിക്കുന്നത്. റെയ്ന്ഗേജ്, വിന്ഡ്വേവ്, തെര്മോമീറ്റര്, മോണിറ്റര്, വെതര് ഡേറ്റാബാങ്ക് തുടങ്ങി 13 ഉപകരണങ്ങളാണ് ഓരോ സ്റ്റേഷനിലും ഉണ്ടാവുക. ഇതിനായി ഒരോ സ്കൂളിനും 48,225 രൂപവീതം അനുവദിച്ചു.
സ്കൂള് വെതര് സ്റ്റേഷനില് നിന്ന് ലഭിക്കുന്ന ഡേറ്റ വിദ്യാര്ഥികള്തന്നെ പ്രത്യേക ചാര്ട്ടില് രേഖപ്പെടുത്തും. പ്രാഥമിക ഡേറ്റ സ്കൂള് വിക്കിയിലും വിശദഡാറ്റ എസ്.എസ്.കെയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും, കാലാവസ്ഥയില് വരാവുന്ന മാറ്റം നിര്ണയിച്ച് ജനങ്ങള്ക്ക് വിവരം കൈമാറാനും ഇതിലൂടെ സാധിക്കും. കാലാവസ്ഥാ നിരീക്ഷണവും പഠനവും കൂടുതല് വികേന്ദ്രീകൃതമാവും.
പദ്ധതിയുടെ ഭാഗമായി ജ്യോഗ്രഫി അധ്യാപകര്ക്ക് പ്രത്യേക പരിശീലനം നല്കും. അവരാകും വിദ്യാര്ഥികളെ വെതര്സ്റ്റേഷന് പ്രവര്ത്തനത്തിന് പ്രാപ്തമാക്കുക.
Read More in Education
Related Stories
പരിഷ്കരിച്ച സമഗ്രശിക്ഷാ പദ്ധതിക്ക് അനുമതി നല്കി കേന്ദ്രം
4 years, 4 months Ago
കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സ് പ്രവേശനം ഇനി പൊതുപരീക്ഷ
3 years, 8 months Ago
ലക്ഷദ്വീപിലെ ജനങ്ങൾക്കായി പാരാമെഡിക്കൽ കോളേജ് നിർമ്മിക്കാനൊരുങ്ങി അഡ്മിനിസ്ട്രേഷൻ
4 years, 4 months Ago
രാജ്യത്ത് ഇനി പി.എം. ശ്രീ സ്കൂളുകളും
3 years, 6 months Ago
മാര്ച്ച് മാസത്തിലെ പ്രധാന ദിവസങ്ങള്
4 years, 8 months Ago
Comments