Thursday, Jan. 1, 2026 Thiruvananthapuram

3 വർഷത്തിനകം 400 വന്ദേഭാരത് ട്രെയിനുകൾ

banner

3 years, 10 months Ago | 367 Views

3 വർഷത്തിനകം 400 വന്ദേഭാരത് ട്രെയിനുകൾ കൂടി നിർമിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സുരക്ഷയ്ക്കും യാത്രാസൗകര്യങ്ങൾക്കും മുൻതൂക്കം നൽകും. 

നഗരങ്ങളിൽ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്നതോടൊപ്പം ഇവ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാനും മുൻഗണന നൽകും. രാജ്യത്തെ വിവിധ മെട്രോ പദ്ധതികൾക്കായി 2000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗമുള്ള വന്ദേഭാരത് ട്രെയിനുകൾ ഇപ്പോൾ 2 റൂട്ടുകളിലാണ് ഓടുന്നത്. 95 ശതമാനം ബുക്കിങ്ങുള്ളവയാണിവ. ഈ ട്രെയിനുകളുടെ രണ്ടാംഘട്ട റേക്കുകൾ ഏപ്രിലോടെ പരീക്ഷണം പൂർത്തിയാക്കും. ഓഗസ്റ്റ്–സെപ്റ്റംബർ മാസത്തിൽ റേക്കുകൾ നിർമിച്ചു തുടങ്ങും. 

ഒരു മാസം 7–8 റേക്കുകൾ വീതം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം വന്ദേഭാരത് ട്രെയിനുകളുടെ രൂപകൽപനയിൽ നിരന്തര നവീകരണവും ഉറപ്പാക്കും. 

റെയിൽവേ ലൈനിൽ അതീവസുരക്ഷ ഉറപ്പു വരുത്തുന്ന ‘കവച്’ പദ്ധതിക്കു കീഴിൽ ഇക്കൊല്ലം 2000 കിലോമീറ്റർ റെയിൽ കൊണ്ടുവരും. 

ഓരോ പ്രദേശത്തെയും ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് പ്രാമുഖ്യം നൽകാൻ ‘ഒരു സ്റ്റേഷൻ ഒരുൽപന്നം’ പദ്ധതി.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 പി എം ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കുമെന്നും മെട്രോ നിര്‍മാണത്തിനായി നൂതനമാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി  പ്രസംഗത്തില്‍ വ്യക്തമാക്കി.



Read More in India

Comments