വായുവിന്റെ ഗുണമേന്മയും കാട്ടുതീയും ഇനി ഗൂഗിള്‍ മാപ്പില്‍ അറിയാം

3 years, 2 months Ago | 310 Views
ഗൂഗിള്‍ മാപ്പില്‍ പുതിയ ഫീച്ചറുകള്‍ എത്തുന്നു. ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ ഓരോ സ്ഥലത്തേയും വായുവിന്റെ ഗുണനിലവാരം, പ്രദേശത്തെ കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അറിയാം. വായുവിന്റെ ഗുണനിലവാരം അറിയാനുള്ള ഫീച്ചര്‍ ഏറെ സഹായകരമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഗൂഗിള്‍ അഭിപ്രായപ്പെടുന്നു.
ഒരു ബ്ലോഗ്പോസ്റ്റിലാണ് ഗൂഗിള്‍ പുതിയ ഫീച്ചറുകള്‍ വിശദമാക്കിയത്. യുഎസിലാണ് നിലവില്‍ ഈ ഫീച്ചറുകള്‍ ലഭിക്കുക. യുഎസിലെ എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള വിശ്വസനീയമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എയര്‍ ക്വാളിറ്റി സംവിധാനത്തില്‍ വിവരങ്ങള്‍ എത്തിക്കുന്നതെന്ന് ഗൂഗിള്‍ പറയുന്നു. സെന്‍സര്‍ നെറ്റ് വര്‍ക്കായ പര്‍പ്പിള്‍ എയറില്‍ നിന്നുള്ള വിവരങ്ങളും ഇതിനായി ഉപയോഗിക്കും.
അടുത്തകാലത്തായി യുഎസില്‍ വിവിധ മേഖലകളില്‍ കാട്ടുതീയുണ്ടാകുന്നത് വര്‍ധിച്ചതാണ് അതുമായി ബന്ധപ്പെട്ട വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്താന്‍ കാരണം.
നാഷണല്‍ ഇന്റര്‍ജെന്‍സി ഫയര്‍ സെന്ററുമായി സഹകരിച്ചാണ് വൈല്‍ഡ് ഫയര്‍ ലെയറിന് വേണ്ട വിവരങ്ങള്‍ പങ്കുവെക്കുന്നത്. നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസിഫെറിക് അഡ്മിനിസ്ട്രേഷനില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി യുഎസില്‍ ഉടനീളമുള്ള പുകയുമായി ബന്ധപ്പെട്ട വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ താമസിയാതെ ഉള്‍പ്പെടുത്തുമെന്നും ഗൂഗിള്‍ പറഞ്ഞു.
Read More in Technology
Related Stories
ഇന്റർനെറ്റ് എക്സ്പ്ലോറർ 'വിരമിക്കുന്ന ദിവസം' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്
4 years, 2 months Ago
കമ്പോസ്റ്റ് നിര്‍മാണം മൊബൈല്‍ ആപ്പിലൂടെ....
4 years, 2 months Ago
വാട്ട്സ്ആപ്പില്‍ ശബ്ദ സന്ദേശം അയക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ പ്രത്യേകത.
4 years, 3 months Ago
ചരിത്രം തിരുത്തി സ്പെയ്സ് എക്സ് പേടകം; ബഹിരാകാശ ടൂറിസത്തില്‍ ഇലോണ്‍ മസ്കിന്റെ മാസ് എന്‍ട്രി
3 years, 10 months Ago
ചെടികള്‍ക്ക് വെള്ളമൊഴിക്കാനും പരിചരിക്കാനും ഇനി 'ടെക് പോട്ട്.
4 years, 2 months Ago
Comments