Saturday, April 19, 2025 Thiruvananthapuram

ഇപിഎഫ് പെൻഷൻ രാജ്യമാകെ ഒരേസമയം; തീരുമാനം ഉടൻ

banner

2 years, 9 months Ago | 220 Views

രാജ്യത്തെ 73 ലക്ഷത്തോളം വരുന്ന ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) പെൻഷൻകാർക്ക് ഒരേസമയത്ത് പെൻഷൻ തുക ലഭിക്കാൻ സംവിധാനമൊരുങ്ങുന്നു. നിലവിൽ 138 ഇപിഎഫ്ഒ റീജനൽ ഓഫിസുകൾ വഴിയായി വ്യത്യസ്ത സമയങ്ങളിലാണ് പെൻഷൻ വിതരണം. കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം സംബന്ധിച്ച തീരുമാനം 29, 30 തീയതികളിൽ നടക്കുന്ന ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിലുണ്ടായേക്കും. ഇതിനായി കേന്ദ്രീകൃത ഡേറ്റാബേസ് തയാറാക്കാൻ സി–ഡാക്കിനെ ചുമതലപ്പെടുത്തിയിരുന്നു.

ഇരട്ടിപ്പു തടയുക, ഒരാളുടെ പേരിലുള്ള ഒന്നിലധികം അക്കൗണ്ടുകൾ ഒരുമിപ്പിക്കുക തുടങ്ങിയ ലക്ഷ്യവും സംവിധാനത്തിനുണ്ട്. ജോലി മാറുന്നതനുസരിച്ച് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടും ഒഴിവാകും. 

പെൻഷൻ അക്കൗണ്ടുകളിൽ 6 മാസത്തിൽ താഴെ വിഹിതം അടച്ചവർക്കും നിക്ഷേപം പിൻവലിക്കാൻ അവസരം നൽകുന്ന നിർദേശവും യോഗത്തിന്റെ പരിഗണനയ്ക്കു വരും. 



Read More in India

Comments