Friday, April 18, 2025 Thiruvananthapuram

രാഷ്ട്രസേവനത്തിന്റെ 69 വര്‍ഷങ്ങള്‍ പിന്നിട്ട്‌ ഭാരത്‌ സേവക് സമാജ്‌

banner

3 years, 8 months Ago | 426 Views

ദേശീയ വികസന ഏജന്‍സിയായ ഭാരത്‌ സേവക് സമാജിന്റെ 69-ആം സ്ഥാപകദിനം ആഗസ്റ്റ്‌ 12 ന്‌ ആഘോഷിച്ചു. കോവിഡ്‌ മാനദണ്ദങ്ങള്‍ പാലിച്ചുകൊണ്ട്‌ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ ബി.എസ്‌.എസ്‌ ദേശീയ ചെയര്‍മാന്‍ ഡോ.ബി.എസ്‌ ബാലചന്ദ്രന്‍ രാജ്യമെമ്പാടുമുള്ള സഹപ്രവര്‍ത്തകര്‍ക്ക്‌ ആശംസയര്‍പ്പിച്ചു.

ആസൂത്രണ കമ്മിഷന്‍ ശുപാര്‍ശചെയ്ത്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ 1952 ല്‍ രൂപം നല്‍കിയ ദേശീയ വികസന പ്രസ്ഥാനമാണ്‌ ഭാരത് സേവക് സമാജ് .പണ്ഡിറ്റ് ജവഹർലാൽ  നെഹ്റു പ്രഥമ പ്രസിഡന്റ് ആയും ഗുല്‍സരിലാല്‍ നന്ദ പ്രഥമ ചെയർമാനായും രൂപീകരിച്ച ജനകീയ വികസന പ്രസ്ഥാനമായ ബി എസ് എസ് ഇന്ന് ഭാരതമാകെ വ്യാപിച്ചു നിൽക്കുന്ന തൊഴിൽ പരിശീലന വിദ്യാഭ്യാസ വികസന പ്രസ്ഥാനമാണ്. സാമൂഹിക പരിവർത്തനത്തിന്റെ ചാലകശക്തിയായി മാറിയ നിരവധി നൂതന പദ്ധതികൾ ഭാരത് സേവക് സമാജ് ആവിഷ്കരിച്ചു നടപ്പിലാക്കി. ഇന്ത്യയിലെ ലക്ഷകണക്കിന് യുവജനങ്ങൾക്ക്‌ വിദഗ്ധ തൊഴിൽ പരിശീലനം നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും ഭാരത് സേവക് സമാജിനു കഴിഞ്ഞു.

അനൗപചാരിക വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് പൊതുസേവനരംഗത്തെത്തിയ ബി എസ് ബാലചന്ദ്രൻ ദേശീയ സെക്രെട്ടറിയതോടെ ഭാരത് സേവക് സമാജിന്റെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ സജീവമാവുകയും കാലഘട്ടത്തിനനുസരിച്ചു പ്രായോഗികമായ നിരവധി പദ്ധതികൾ ആരംഭിക്കുകയും ചെയ്തു.നൂറുകണക്കിന് സ്കിൽ ഡെവലപ്മെന്റ്  പ്രോഗ്രാമുകൾക്ക് പുറമെ മൈക്രോ ഫിനാൻസ് ,കാർഷിക വികസനം, പാരമ്പര്യേതര  ഊർജ വ്യാപനം തുടങ്ങിയ നിരവധി പദ്ധതികൾ ബി.എസ്‌.എസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.

ഭാരത് സേവക് സമാജ് ദേശീയ തലത്തിൽ രൂപീകരിക്കുന്ന മഹാപ്രസ്ഥാനമാണ് "ലോകകാര്യക്ഷേത്ര". പ്രാദേശിക തലത്തിൽ ജനകീയ സഭകളുണ്ടാക്കി ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും നൂതന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ദൈനംദിന പ്രശ്നങ്ങൾക്ക് പരിഹാരം നടപ്പിലാക്കുക   എന്ന ആശയമാണിത്. ഭക്ഷണവും, പാർപ്പിടവും, ആരോഗ്യസംരക്ഷണവും, വിദ്യാഭ്യാസവും, തൊഴിലും  ഓരോ പൗരന്റെയും അവകാശമാണെന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുക എന്നതാണ് ലോകകാര്യക്ഷേത്രയുടെ ലക്ഷ്യം.

 



Read More in India

Comments