നാട്ടറിവ്
4 years Ago | 437 Views
വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
അകിൽ
ശാസ്ത്രീയ നാമം : Aquilaria malaccensis
അകിൽ പലതരത്തിൽ കാണപ്പെടുന്നെങ്കിലും സാധാരണയായി കറുത്ത അകിലാണ് ഔഷധങ്ങൾക്കായി കൂടുതലായും ഉപയോഗിക്കുന്നത്. ഇത് കൂടുതലായും ത്വക്ക് രോഗങ്ങളുടെ ശമനത്തിനായും വാതത്തിന്റെയും കഫത്തിൻറെയും ദോഷങ്ങൾ അകറ്റുന്നതിനായും ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ നേത്രരോഗങ്ങൾക്കും കർണ്ണരോഗങ്ങൾക്കും സാധരണ ഉപയോഗിക്കുന്നു. താടിയും എണ്ണയുമാണ് പ്രധാന ഔഷധങ്ങൾ. അകിൽ മരത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന എന്ന വ്രണം, വിഷം, കുഷ്ഠം, ചൊറി എന്നീ അസുഖങ്ങൾക്കെതിരെയുള്ള ഔഷധമായി ആയുർവേദ ചികിത്സയിൽ ഉപയോഗിക്കുന്നു. ഇതിന്റെ എണ്ണയും താടിയും ആമവാതം, സന്ധിവാതം, വാതരക്തം എന്നീ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.
ഔഷധ പ്രയോഗങ്ങൾ
അരിമ്പാറ, ആണിരോഗം തുടങ്ങിയ അസുഖങ്ങൾക്ക് പൊൻകാരം അകിലിന്റെ എണ്ണ ചേർത്ത് ചാലിച്ച് പുരട്ടുന്നു .
അകിലിന്റെ തടിച്ചീളുകളും തടിപൊടിച്ചെടുത്ത ചൂർണവും സുഗന്ധ ധൂപത്തിന് ഉപയോഗിച്ചുവരുന്നു. ധൂപനം വ്രണരോപണത്തിനും അന്തരീക്ഷത്തിലുള്ള അണുക്കളെ നശിപ്പിക്കുന്നതിനും സഹായകമാണ്.
തകരയുടെ വേര് അകിലെണ്ണയിൽ അരച്ച് നെറ്റിയിൽ തേച്ചു പിടിപ്പിച്ചാൽ തേലവേദന മാറുന്നു.
അകിൽ പൊടിച്ച് തേനിൽ ചാലിച്ചു കഴിച്ചാൽ ഇക്കിൾ ശമിക്കും.
അകിൽ, കടുക്, ഗുക്ഷുലു, ഗന്ധകം ഇവ ഒന്നിച്ചു ചേർത്തു പുകച്ച പുക ഏറ്റാൽ വ്രണം കരിയുകയും അന്തരീക്ഷത്തിലുള്ള രോഗാണുക്കൾ നശിക്കുകയും ചെയ്യും.
അകിലിന്റെ തൊലിയെടുത്ത് ചുട്ട് ഭസ്മമാക്കി ആ ഭസ്മം ഇട്ട് നല്ലെണ്ണ കാച്ചി അരിച്ച് മൂർദ്ധാവിൽ തേച്ചാൽ കഫം കെട്ടി മൂക്ക് അടയുന്ന അവസ്ഥക്ക് മാറ്റമുണ്ടാകും.
Read More in Health
Related Stories
കൊവിഡിനെതിരെ പ്ലാസ്മ ചികിത്സ ഒഴിവാക്കണം : ഡബ്ല്യു.എച്ച്.ഒ
4 years, 3 months Ago
ലോകത്തിലെ ആദ്യ മലേറിയ വാക്സിന് അംഗീകാരം ; ലോകാരോഗ്യ സംഘടന
4 years, 5 months Ago
മാറുന്ന ഭക്ഷണ രീതി
4 years, 8 months Ago
ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണയത്തിന് ശൈലി ആപ്പ്
3 years, 10 months Ago
നാട്ടറിവ് (വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ)
4 years, 11 months Ago
സ്ട്രോക്ക്: ഓൺലൈൻ ഫിസിയോതെറപ്പിക്ക് ഇനി പ്രത്യേക ഗ്ലൗസ്
3 years, 10 months Ago
കുഞ്ഞുങ്ങളില് ആര്.എസ്.വി. രോഗം; നടപടി തുടങ്ങി ആരോഗ്യവകുപ്പ്
4 years, 5 months Ago
Comments