നിര്‍ത്താതെയുള്ള തുമ്മലിന് വീട്ടുവൈദ്യങ്ങള്‍
4 years, 5 months Ago | 429 Views
നിര്‍ത്താതെയുള്ള തുമ്മലിന് വീട്ടുവൈദ്യങ്ങള്‍ ഏറെ ഉണ്ട്. സാധാരണയായി അത് തന്നെ കുറയും. എന്നിരുന്നാലും ഈ അവസ്ഥ നിലനില്കുകയാണെങ്കില് ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കുക.
ഓറഞ്ച്, നാരങ്ങ, മധുര നാരങ്ങ എന്നിവ സിട്രസ് പഴങ്ങളാണ്. ഈ പഴങ്ങളില്‍ ഫ്ലേവനോയ്ഡുകള്‍ എന്നറിയപ്പെടുന്ന സസ്യ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. അനാവശ്യ ബാക്ടീരിയകളോട് പോരാടാനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്ന ശക്തമായ ആന്റി ഓക്സിഡന്റാണ് ഫ്ലേവനോയ്ഡ്. ഈ പഴങ്ങള്‍ ദിവസവും കഴിക്കുന്നത് ശരീരത്തിലെ ജലദോഷത്തിന്റെയും മറ്റ് അലര്‍ജികളുടെയും ദോഷ ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഇഞ്ചിയില്‍ ആന്റി സെപ്റ്റിക് ഗുണങ്ങളുണ്ട്, ഇത് ജലദോഷം മൂലമുണ്ടാകുന്ന കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കുന്നു. കഫം കുറയുമ്പോൾ, തുമ്മല്‍ കുറയുന്നു. നിങ്ങളുടെ ചായയില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കാം. നിങ്ങള്‍ക്ക് സ്ഥിരമായി തുമ്മലുണ്ടങ്കില് ഇഞ്ചിയും തേനും ചൂടുവെള്ളവും ചേര്‍ത്ത് രാത്രി ഉറങ്ങുന്നതിന് മുൻപ് കുടിക്കാം.
നിരന്തരമായ തുമ്മല്‍ മൂക്കൊലിപ്പ് എന്നിവ കുറയ്ക്കാന്‍ തുളസിയിലെ ആന്റി ഓക്സിഡന്റുകള്‍ സഹായിക്കുന്നു. നിങ്ങളുടെ ചായയില്‍ തുളസി ചേര്‍ക്കാം, അല്ലെങ്കില്‍ തുളസി ഇലകള്‍ ചവയ്ക്കുക, അല്ലെങ്കില്‍ തുളസിയില്‍ നിന്ന് എണ്ണ വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കാം. ഇവയെല്ലാം തുമ്മല്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
Read More in Health
Related Stories
യോഗയുടെ ആരോഗ്യവശങ്ങൾ
4 years, 5 months Ago
ഒമിഷുവര്‍: ഇന്ത്യയുടെ സ്വന്തം ഒമിക്രോണ്‍ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് കിറ്റ്
3 years, 11 months Ago
കുട്ടികള്‍ക്ക് ഒരു പ്രതിരോധ വാക്സിന് കൂടി: കേരളത്തില്‍ ഉടന്‍ വിതരണം ചെയ്യും
4 years, 2 months Ago
ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണയത്തിന് ശൈലി ആപ്പ്
3 years, 7 months Ago
ഹെഡ്സെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അറിയാന്‍
3 years, 7 months Ago
അവല് ആരോഗ്യത്തിന്റെ കലവറ
4 years, 4 months Ago
Comments