വാഹനത്തിലിരുന്നും വാക്സിന്, ഡ്രൈവ് ത്രൂ വാക്സിനേഷന് തുടക്കം കുറിച്ച് സംസ്ഥാനം
4 years, 3 months Ago | 454 Views
സംസ്ഥാനത്ത് ഡ്രൈവ് ത്രൂ വാക്സിനേഷന് ആരംഭിച്ചു. തിരുവനന്തപുരത്താണ് ഡ്രൈവ് ത്രൂ വാക്സിനേഷന് ആരംഭിച്ചത്. വാഹനത്തിലിരുന്ന് ആളുകള്‍ക്ക് വാക്സിനേഷന് സ്വീകരിക്കാം. ഡ്രൈവ് ത്രൂ വാക്സിനേഷന് ആരംഭിച്ച തിരുവനന്തപുരം വുമണ്‍സ് കോളേജ് വീണാ ജോര്‍ജ്ജ് സന്ദര്‍ശിച്ചു. കൂടുതല്‍ ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന് സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്സിന് സ്വീകരിക്കാനും ഒബ്സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കുമെന്നതാണ് ഡ്രൈവ് ത്രൂ വാക്സിനേഷന്റെ പ്രത്യേകത. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ആവശ്യമായ വൈദ്യ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിക്കുന്നത് .
Read More in Health
Related Stories
എൻ 95 മാസ്ക് കഴുകാനോ വെയിലത്ത് ഉണക്കാനോ പാടില്ല; ചെയ്യരുതാത്ത 10 കാര്യങ്ങൾ
4 years, 6 months Ago
എന്താണ് ബൂസ്റ്റര്‍ ഡോസ്?
3 years, 11 months Ago
ചൂടുകാലം: ചിക്കൻപോക്സിനെ ശ്രദ്ധിക്കൂ
3 years, 8 months Ago
മനോഹരമായ പല്ലുകൾക്ക്
3 years, 11 months Ago
ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
3 years, 7 months Ago
Comments