Friday, April 18, 2025 Thiruvananthapuram

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ മദ്രാസ് ഐഐടി മുന്നില്‍, ബംഗളൂരു ഐഐഎസ്‌സി രണ്ടാം സ്ഥാനത്ത്

banner

3 years, 7 months Ago | 321 Views

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ മദ്രാസ് ഐഐടി മുന്നില്‍. ബംഗളൂരു ഐഐഎസ്‌സിയാണ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ബോംബെ ഐഐടിക്കാണ് മൂന്നാം റാങ്ക്.

മികച്ച പത്ത് എന്‍ജിനിയറിങ് കോളജുകളുടെ പട്ടികയില്‍ എട്ട് ഐഐടികളും രണ്ട് എന്‍ഐടികളും ഇടം പിടിച്ചു.

ഡല്‍ഹി മിറാന്‍ഡ ഹൗസ് ആണ് മികച്ച കോളജ്. ഡല്‍ഹിയിലെ തന്നെ ലേഡി ശ്രീറാം കോളജ് രണ്ടാമതും ചെന്നൈ ലയോള മൂന്നാമതും എത്തി.

ഡല്‍ഹി എയിംസ് ആണ് രാജ്യത്തെ മികച്ച മെഡിക്കല്‍ കോളജ്. ചണ്ഡിഗഢ് പിജിഐഎംഇആര്‍ രണ്ടാം റാങ്കും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മൂന്നാം റാങ്കും നേടി.

ബംഗളൂരു ഐഐഎസ്‌സിയാണ് മികച്ച ഗവേഷണ സ്ഥാപനം. മദ്രാസ് ഐഐടിക്കാണ് ഈ വിഭാഗത്തില്‍ രണ്ടാം റ്ാങ്ക്. ബോംബെ ഐഐടി മൂന്നാമത് എത്തി.

മികച്ച മാനേജ്‌മെന്റ് കോളജ് ആയി ഐഐഎം അഹമ്മദാബാദിനെ തെരഞ്ഞെടുത്തു. ജാമിയ ഹംദര്‍ദ് ആണ് ഫാര്‍മസി പഠനത്തില്‍ മുന്നില്‍.



Read More in India

Comments

Related Stories