Friday, April 18, 2025 Thiruvananthapuram

കുട്ടികൾക്കുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ

banner

3 years, 3 months Ago | 337 Views

പതിനഞ്ച് മുതൽ 18 വരെ വയസ്സുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകാനുള്ള രജിസ്ട്രേഷൻ ശനിയാഴ്ച (ജനുവരി 1) തുടങ്ങും. ഓൺലൈനായും സ്പോട്ട് രജിസ്ട്രേഷൻ വഴിയും വാക്സിൻ നൽകാനാണ് തീരുമാനം.

ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്ട്രേഷൻ സ്കൂളുകൾ വഴി പൂർത്തിയാക്കും. ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയുണ്ട്.

കുട്ടികൾക്ക് കോവാക്സിൻ വിതരണം ചെയ്യാനാണ് കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ഇതിന്റെ ഭാഗമായി അഞ്ചുലക്ഷം ഡോസ് കോവാക്സിൻ ജനുവരി 1ന്  സംസ്ഥാനത്തെത്തും. ജനുവരി 3 മുതലാണ് കുട്ടികൾക്കുള്ള വാക്സിൻ വിതരണം ആരംഭിക്കുക. നിലവിലുള്ള വാക്സിൻ വിതരണ കേന്ദ്രങ്ങളിൽത്തന്നെ കുട്ടികൾക്ക് പ്രത്യേക സൗകര്യമൊരുക്കും.

രജിസ്ട്രേഷനും ബുക്കിങ്ങും 

https://www.cowin.gov.in എന്ന ലിങ്കിൽ പോകുക. ഹോം പേജിനു മുകൾവശത്തായി കാണുന്ന രജിസ്റ്റർ/സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ മൊബൈൽനമ്പർ നൽകുക. ഒ.ടി.പി. നമ്പർ ലഭിക്കാനായി Get OTP ക്ലിക്ക് ചെയ്യണം. മൊബൈലിൽ ഒരു ഒ.ടി.പി. നമ്പർ എസ്.എം.എസ്. ആയി വരും. ആ ഒ.ടി.പി. നമ്പർ അവിടെ നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക.

ഫോട്ടോ ഐ.ഡി. പ്രൂഫ് കോളത്തിൽ ആധാറോ സ്കൂൾ ഐ.ഡി. കാർഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐ.ഡി.യുടെ നമ്പറും അതിലുള്ള പേരും പെൺകുട്ടിയാണോ ആൺകുട്ടിയാണോ അദേഴ്സ് ആണോ എന്നും ജനിച്ചവർഷവും നൽകുക. അതിനുശേഷം രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതോടെ ആ ആളുടെ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോർ ഓപ്ഷൻ നൽകി മറ്റ് മൂന്നുപേരെക്കൂടി രജിസ്റ്റര്‍ചെയ്യാം.



Read More in Health

Comments