Thursday, July 31, 2025 Thiruvananthapuram

ഡിജിലോക്കർ രേഖകൾ വാട്സാപ്പിലൂടെ

banner

3 years, 4 months Ago | 300 Views

വാട്സാപ്പിലൂടെ ഇനി ഡിജിലോക്കർ രേഖകൾ ഡൗൺലോഡ് ചെയ്യാം. ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ കേന്ദ്ര സർക്കാർ നൽകുന്ന സേവനമാണ് ഡിജിലോക്കർ. ഇതിലെ രേഖകൾ വാട്സാപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യമാണ് ഐടി മന്ത്രാലയത്തിനു കീഴിലുള്ള ‘MyGov’ ആരംഭിച്ചിരിക്കുന്നത്. 

എങ്ങനെ?

* 9013151515 എന്ന നമ്പർ (MyGov Helpdesk) ഫോണിൽ സേവ് ചെയ്ത് വാട്സാപ്പിൽ തുറക്കുക. ശരിയായ നമ്പറാണെന്ന് ഉറപ്പാക്കാൻ പച്ച ടിക് മാർക് ഉണ്ടോയെന്നു പരിശോധിക്കുക.

* ഈ നമ്പറിലേക്ക് 'hi' എന്ന മെസേജ് അയച്ചാൽ 'Cowin Services', 'Digilocker Services' എന്നിങ്ങനെ 2 മെനു കാണാം. ഇതിൽ ഡിജിലോക്കർ തിരഞ്ഞെടുക്കുക.

* നിലവിൽ ഡിജിലോക്കർ അക്കൗണ്ട് ഉണ്ടോയെന്ന ചോദ്യത്തിന് ‘യെസ്’ അല്ലെങ്കിൽ ‘നോ’ നൽകുക. ഡിജിലോക്കർ അക്കൗണ്ട് ഇല്ലാത്തവരാണെങ്കിൽ ‘നോ’ നൽകിയാൽ അക്കൗണ്ട് സജ്ജമാക്കാനുള്ള മെനു ലഭ്യമാകും.

* അക്കൗണ്ട് ഉള്ളവർ ‘യെസ്’ നൽകിയ ശേഷം 12 അക്ക ആധാർ നമ്പർ സ്പേസ് ഇടാതെ ടൈപ് ചെയ്ത് അയയ്ക്കുക. 

* ഫോണിൽ എസ്എംഎസ് ആയി ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) നൽകുക.

* നിങ്ങളുടെ ഡിജിലോക്കറിലുള്ള രേഖകൾ ഏതൊക്കെയെന്ന് എഴുതിക്കാണിക്കും. ഡൗൺലോഡ് ചെയ്യേണ്ട രേഖയുടെ നേരെയുള്ള സംഖ്യ ടൈപ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ രേഖ ലഭിക്കും.

* 'Cowin Services' ഓപ്ഷൻ ആദ്യം തിരഞ്ഞെടുത്താൽ വാക്സീൻ ബുക്ക് ചെയ്യാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും പറ്റും. 



Read More in India

Comments