ജിയോ ഇമേജിംഗ് സാറ്റ്ലൈറ്റായ "ഇഒഎസ്-03 ഈ വര്‍ഷം മൂന്നാം പാദത്തില്‍ വിക്ഷേപിക്കും
.jpg)
4 years Ago | 418 Views
ജിയോ ഇമേജിംഗ് സാറ്റ്ലൈറ്റായ "ഇഒഎസ്-03(EOS-03)" ഈ വര്‍ഷം മൂന്നാം പാദത്തില്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആണവോര്‍ജ്ജ-ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഏകദേശം തത്സമയം നിരീക്ഷിക്കാന്‍ ഇത് സഹായിക്കും. ഇന്ന് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍, രാജ്യം മുഴുവനും പ്രതിദിനം 4-5 തവണ ചിത്രീകരിക്കാന്‍ EOS-03 ന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജലാശയങ്ങള്‍, വിളകള്‍, സസ്യജാലങ്ങളുടെ അവസ്ഥ, വനമേഖലയിലെ മാറ്റങ്ങള്‍ എന്നിവ നിരീക്ഷിക്കാനും EOS-03 സഹായിക്കും. സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ എസ്‌എസ്‌എല്‍വിയുടെ ആദ്യ വിക്ഷേപണം 2021-ന്റെ നാലാം പാദത്തില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 500 കിലോഗ്രാം ഭാരമുള്ള പേലോഡ് 500 കിലോമീറ്റര്‍ വരെയുള്ള പ്ലാനര്‍ ഭ്രമണപഥത്തില്‍ അല്ലെങ്കില്‍ സണ്‍ സിന്‍ക്രണസ് പോളാര്‍ ഭ്രമണപഥത്തിലേക്ക് 300 കിലോഗ്രാം വരെ പേലോഡ് വാഹക ശേഷിയുള്ള എസ്‌എസ്‌എല്‍വി ചെലവ് കുറഞ്ഞ, മൂന്ന് ഘട്ടങ്ങളുള്ള, സമ്പൂർണ്ണ -സോളിഡ് വിക്ഷേപണ വാഹനമായിരിക്കും. ആവശ്യാനുസരണം, ചെറിയ ഉപഗ്രഹങ്ങളുടെ ദ്രുതഗതിയിലുള്ള വിക്ഷേപണത്തിന് എസ്‌എസ്‌എല്‍വി അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More in Technology
Related Stories
അതിവേഗ ചൊവ്വാ യാത്രയ്ക്ക് ഫാത്തിമ ഇബ്രാഹിമിന്റെ പുതിയ റോക്കറ്റ് ആശയം
4 years, 5 months Ago
സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വാട്ട്സ്ആപ്പ് വഴിയും, ഡിജിലോക്കര്‍ സേവനത്തിന് പുതിയ സംവിധാനം
3 years, 2 months Ago
ശാസ്ത്രത്തിന്റെ വമ്പന്‍ നേട്ടമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍
3 years, 8 months Ago
വായുവിന്റെ ഗുണമേന്മയും കാട്ടുതീയും ഇനി ഗൂഗിള്‍ മാപ്പില്‍ അറിയാം
3 years, 2 months Ago
വരുന്നൂ ഭക്ഷണത്തിന്റെ രുചി നോക്കാനും റോബോട്ട്
3 years, 3 months Ago
Comments