Thursday, April 10, 2025 Thiruvananthapuram

പാഠ്യപദ്ധതി പരിഷ്കരണം തുടങ്ങി; വരുന്നൂ സ്കൂളുകൾക്ക് റാങ്ക്

banner

2 years, 9 months Ago | 341 Views

പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സ്കൂളുകൾക്ക് നിലവാരനിർണയവും ഗ്രേഡിങ്ങും ഏർപ്പെടുത്തണമെന്ന് ശുപാർശ. സംസ്ഥാന സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ കരട് സമീപനരേഖയിലാണ് ഇക്കാര്യം പറയുന്നത്.

ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂളുകൾക്ക്, കോളേജുകൾക്കുള്ള നാക് അക്രഡിറ്റേഷനു സമാനമായ റാങ്കിങ്ങും ഇന്റേണൽ, എക്സ്റ്റേണൽ ഗ്രേഡുകളും ഏർപ്പെടുത്തണം. ഡിജിറ്റൽ വിദ്യാഭ്യാസത്തിനും തൊഴിൽപഠനത്തിനും ഊന്നൽ നൽകുന്നതാണ് പുതിയ പാഠ്യപദ്ധതി. വിശദ രൂപരേഖ തയ്യാറാക്കാനുള്ള ശില്പശാല തിരുവനന്തപുരത്ത് തുടങ്ങി.

2024 അധ്യയനവർഷംമുതൽ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിൽവരും. കേന്ദ്ര വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചാണ് പരിഷ്കാരം. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നടപ്പാക്കുന്ന പഠനരീതി കേരളത്തിനനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തും. 

2013-നുശേഷം സ്കൂൾ പാഠ്യപദ്ധതിയും പഠനസാമഗ്രികളും സമഗ്രമാറ്റത്തിനു വിധേയമായിട്ടില്ല.



Read More in Education

Comments

Related Stories