Wednesday, July 30, 2025 Thiruvananthapuram

നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ബെസ്റ്റ് ബസ്സില്‍ വളയം പിടിക്കാന്‍ ആദ്യമായൊരു വനിതാ ഡ്രൈവര്‍

banner

3 years, 2 months Ago | 312 Views

നൂറ്റാണ്ടിന്റെ ചരിത്രം അവകാശപ്പെടുന്ന ബെസ്റ്റ് ബസില്‍ ആദ്യമായി ഒരു വനിതാ ഡ്രൈവര്‍ വളയംപിടിക്കുന്നു. മുംബൈയില്‍ തലങ്ങുംവിലങ്ങും പായുന്ന ബെസ്റ്റ് ബസിന്റെ സാരഥിയായെത്തുന്നത് ലക്ഷ്മി ജാദവ് എന്ന 42-കാരിയാണ്.

അടുത്തയാഴ്ച ജോലിയില്‍ പ്രവേശിക്കുന്ന ലക്ഷ്മി ബെസ്റ്റിന്റെ നേരിട്ടുള്ള ജീവനക്കാരിയല്ല. ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പുറംപണികരാറായി നല്‍കുന്ന സ്ഥാപനമാണ് ഇവരെ ജോലിക്ക് നിയോഗിക്കുന്നത്. എന്നാല്‍ ലക്ഷ്മിക്ക് പരിശീലനംനല്‍കുന്നത് ബെസ്റ്റ് തന്നെയാണ്.

ലക്ഷ്മി ജാദവിനെ കൂടാതെ മറ്റുരണ്ട് സ്ത്രീകള്‍ക്കുകൂടി ബെസ്റ്റ് പരിശീലനം നല്‍കിവരുന്നു. അവരും ഉടനെ ജോലിയില്‍ കയറും. ഡ്രൈവര്‍മാരെ കൂടാതെ കണ്ടക്ടര്‍മാരെയും ബെസ്റ്റ് ജോലിക്ക് നിയോഗിക്കും. ആദ്യഘട്ടത്തില്‍ 75 വനിതാ കണ്ടക്ടര്‍മാരാണ് റാക്കേന്തുന്നത്.

ലക്ഷ്മി ജാദവ് ഡ്രൈവറായിട്ടുള്ള ആദ്യ ബസ് സര്‍വീസ് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഫ്‌ളാഗ് ഓഫ് ചെയ്യും. മന്ത്രി ആദിത്യ താക്കറേ പങ്കെടുക്കും. ധാരാവിയില്‍നിന്ന് ദക്ഷിണ മുംബൈയിലേക്കായിരിക്കും ഈ സര്‍വീസ്. ഭാവിയില്‍ കൂടുതല്‍ വനിതാ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ബെസ്റ്റിന് ഉണ്ടാകുമെന്ന് ജനറല്‍ മാനേജര്‍ ലോകേഷ് ചന്ദ്ര പറഞ്ഞു. ബെസ്റ്റിന്റെ ജീവനക്കാരായി 3200 ഡ്രൈവര്‍മാരും 4100 കണ്ടക്ടര്‍മാരുമാണുള്ളത്. ബെസ്റ്റ് 3500 സര്‍വീസുകള്‍ നടത്തുന്നു.



Read More in India

Comments

Related Stories