Friday, April 18, 2025 Thiruvananthapuram

ഡിജിറ്റല്‍ യുഗം"; എസ്.ബി.ഐ ഇടപാടുകാര്‍ക്ക് ഇനി അക്കൗണ്ട് ബാങ്കിന്റെ മറ്റൊരു ശാഖയിലേക്ക് എളുപ്പത്തില്‍ മാറ്റാം"

banner

3 years, 11 months Ago | 342 Views

ഇനിമുതല്‍ ശാഖയില്‍ നേരിട്ടെത്താതെ തന്നെ എസ്.ബി.ഐ ഇടപാടുകാര്‍ക്ക് ഇനി അക്കൗണ്ട് ബാങ്കിന്റെ മറ്റൊരു ശാഖയിലേക്ക് എളുപ്പത്തില്‍ മാറ്റാം. എസ്.ബി.ഐയുടെ  വെബ് സൈറ്റ്  ( www.onlinesbi.com), മൊബൈല്‍ ആപ്പുകളായ എസ്.ബി.ഐ യോനോ, യോനോ ലൈറ്റ് എന്നിവ വഴി ഇനി അക്കൗണ്ട് മറ്റൊരു ശാഖയിലേക്ക് മാറ്റാം. പ്രത്യേക ഫീസില്ലാതെ തന്നെ ഒരാഴ്‌ചയ്ക്കകം ശാഖാമാറ്റം സാദ്ധ്യമാക്കുന്ന സംവിധാനമാണ് എസ്.ബി.ഐ ഒരുക്കിയിട്ടുള്ളത്.

കൊവിഡ് വൈറസ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ പുതിയ പദ്ധതി. ഉപഭോക്താക്കള്‍ ബാങ്ക് ശാഖകളിലെത്തുന്നത് പരമാവധി കുറയ്ക്കുകയും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ഫോണോ കമ്പ്യൂട്ടറോ  ഉപയോഗിച്ച്‌ സുഗമമായി ശാഖ മാറാം. ഉപഭോക്താവിന് ബാങ്കില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പർ ഉണ്ടായിരിക്കണം.

The post "ഡിജിറ്റല്‍ യുഗം"; എസ്.ബി.ഐ ഇടപാടുകാര്‍ക്ക് ഇനി അക്കൗണ്ട് ബാങ്കിന്റെ മറ്റൊരു ശാഖയിലേക്ക് എളുപ്പത്തില്‍ മാറ്റാം



Read More in Technology

Comments