ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!

3 years, 3 months Ago | 520 Views
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
ദിവസത്തില്‍ രണ്ടുതവണ പല്ലു തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എല്ലായ്‌പ്പോഴും പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കുക. മാത്രമല്ല, അന്നജം ധാരാളം അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം.
ദിവസവും രണ്ട് നേരമെങ്കിലും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുക. ഇത് ചെയ്യുന്നത് പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. അല്ലെങ്കില്‍, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, തുളസി ഇല എന്നിവ ചേര്‍ത്ത് തിളപ്പിച്ച് വെള്ളം ഉപയോഗിച്ച് വായ കഴുകുന്നതും വായിലെ അണുക്കള്‍ നശിക്കാന്‍ സഹായിക്കും.
ഈ വെള്ളം ദിവസവും മൂന്നോ നാലോ തവണ ഉപയോഗിക്കാവുന്നതാണ്. ചോക്ലേറ്റ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ചോക്ലേറ്റുകള്‍ കഴിക്കുന്നതിലൂടെ പല്ലിന് പ്ളേക്ക് രൂപപ്പെടാനും കേടുവരാനും സാധ്യതയേറെയാണ്. ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക.
കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതല്‍ ദോഷം ചെയ്യും. അമിതമായ അളവില്‍ മധുരം ചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകള്‍ പെട്ടെന്ന് ദ്രവിക്കാന്‍ സാധ്യതയുണ്ട്. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും പോട് വരുവാനുമുള്ള സാധ്യത ഏറെയാണ്.
Read More in Health
Related Stories
നാട്ടറിവ്
4 years Ago
നെല്ലിക്ക
4 years, 3 months Ago
ഓക്സിജന്‍ , പള്‍സ് നിരക്ക് നിരീക്ഷിക്കുന്നതിന് മൊബൈല്‍ ആപ്പ്
4 years, 2 months Ago
സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു
4 years, 1 month Ago
Comments