Saturday, April 19, 2025 Thiruvananthapuram

ജൂലൈ 6 ലോക ജന്തു ജന്യ രോഗ ദിനം (World Soonoses Day) ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക

banner

3 years, 9 months Ago | 933 Views

ജൂലൈ 6 ലോക ജന്തു ജന്യ രോഗ ദിനം. മറ്റു ലോകരാജ്യങ്ങളിൽ എന്നപോലെ നമ്മുടെ സംസ്ഥാനത്തും വിവിധ ബോധവൽക്കരണ പരിപാടികളോടെ ആചരിക്കപ്പെട്ടു. 1885 ജൂലൈ 6ന് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്റ്റർ ലോകത്തിലാദ്യമായി റാബിസിനെതിരെ ഒരു വാക്സിൻ മനുഷ്യനിൽ വിജയകരമായി പരീക്ഷിച്ച ദിനമാണ്, പിൽക്കാലത്ത് ലോക ജന്തുജന്യ രോഗദിനമായത്. 136 വർഷങ്ങൾക്ക് ശേഷവും പേവിഷബാധ ഭീതിദമായ തുടർക്കഥയായി തുടരുന്നു. റാബിസുൾപ്പെടെ 150 ലധികം ജന്തുജന്യരോഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ മഹാ ദുരന്തങ്ങൾക്കിടെയാണ് ഇത്തവണ വേൾഡ് സുണോസിസ് ഡേ കടന്നുപോകുന്നത്. ലോകത്ത് പുതുതായി കണ്ടെത്തുന്ന 5 രോഗങ്ങളിൽ 3 എണ്ണം ജന്തുജന്യരോഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിൽ കാണുന്ന 60% പകർച്ചവ്യാധികളും ജന്തുജന്യമാണ്. ഡെങ്കു മുതൽ കോവിഡ് വരെ നീളുന്നു ആ രോഗ നിര. ഹെൽഡ്ര, നിപ, എബോള, കുരങ്ങ് പനി, എല്ലോഫീവർ (മഞ്ഞപ്പിത്തം), സിക്ക, ലിഷ്മേനിയാസിസ് തുടങ്ങിയ പുതിയ ജന്തുജന്യ രോഗങ്ങളും കുറവല്ല.

വർത്തമാന കോവിഡ്കാലവും കോവിഡാനന്തര കാലവും ഉറ്റുനോക്കുന്നത് കോവിഡ് പൂർവ്വലോകത്ത് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ ഏകാരോഗ്യം (One health) എന്ന സങ്കല്പമാണ്. മണ്ണും മനുഷ്യനും പ്രകൃതിയും മറ്റ് ജീവജാലങ്ങളും അവളുടെ സംരക്ഷണവും ആരോഗ്യവുമെല്ലാം പരസ്പര ബന്ധിതമാണെന്ന കാഴ്ചപ്പാടാണ്, ഏകലോകം ഏകാരോഗ്യം എന്ന ചിന്തയ്ക്ക് ചെരാതു തെളിച്ചത്. മൃഗങ്ങളുടെ സുരക്ഷയാണ് മനുഷ്യരക്ഷയെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥയിലൂടെയും  നിലനിൽപ്പിലൂടെയും മാത്രമേ അത് സാധ്യമാകൂ എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.

വളർത്തുമൃഗങ്ങളെ ഒഴിവാക്കിയും വന്യമൃഗങ്ങളുമായുള്ള സമ്പർഗ്ഗം അവസാനിപ്പിച്ചുകൊണ്ടും. ജന്തുജന്യ രോഗങ്ങളെ ഒഴിവാക്കണമെന്ന് കേവലം മിഥ്യാധാരണയാണ്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഹോമിയോപ്പതി, ആയുർവേദം, അലോപ്പതി എന്നീ ശാസ്ത്ര ശാഖകളാണ് ശാസ്ത്രീയമായി സമന്വയിപ്പിക്കുന്നതിലൂടെ മാത്രമേ ജന്തുജന്യ രോഗങ്ങൾക്ക് അറുതിവരുത്താനാകൂ. വിവിധ വകുപ്പുകളുടെ ഏകോപനവുമുണ്ടാകണം. മനുഷ്യന്റെ ആരോഗ്യം സഹജീവികളുടെ ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്ന തിരിച്ചറിവാണ് യഥാർത്ഥത്തിൽ ഏകലോകം- ഏക ആരോഗ്യം എന്ന സങ്കൽപനം വ്യക്തമായ വിജ്ഞാന പ്രവർത്തനങ്ങളിലൂടെ ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാൻ ഈ ദിനം നമ്മോടാവശ്യപ്പെടുന്നു.  

അനിയന്ത്രിതമായ വനവൽക്കരണം ഭൂമിയുടെ ഉടയാടകൾ വെട്ടിമുറിച്ച് രുധിരം മോന്തുന്ന നിർമ്മാണപ്രവർത്തനങ്ങൾ, ഓസോൺ പാളികളെപ്പോലും തുളയ്ക്കുന്ന ആഗോളതാപനം, നൂറ് വർഷത്തിലൊരിക്കൽ വിരുന്നു വരാറുള്ള മഹാമാരികൾ, മഹാ പ്രളയങ്ങൾ എന്നിവയൊക്കെയാണ് ഏകാരോഗ്യം എന്ന സഞ്ചിത രൂപത്തിന് കാരണമായിട്ടുള്ളത്. ഭക്ഷ്യസുരക്ഷ, പരിസ്ഥിതി മലിനീകരണം, ജന്തുജന്യരോഗങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങി മനുഷ്യ-മൃഗ-പ്രകൃതി  സംബന്ധിതമായ  വ്യാകരണങ്ങളാണ് ഏകാരോഗ്യം ചർച്ച ചെയ്യുന്നത്. ആന്റി മൈക്രോബിൻ റെസിസ്റ്റൻസ് (AMR) ലോകരാജ്യങ്ങൾക്കാകെ  ഭീഷണി ഉയർത്തുമ്പോൾ ചികിത്സാ രീതികൾക്കും കാതലായ മാറ്റം അനിവാര്യമാണ്. പാരമ്പര്യ (Ethno)ഹോമിയോ, ആയുർവേദ ചികിത്സയുൾപ്പെടുന്ന ഹോളിസ്റ്റിക് സമീപനത്തിലാണ് ഏറെ പ്രതീക്ഷ. ദേശീയ-അന്തർദേശീയ തലത്തിൽ നടക്കുന്ന മൃഗ കമ്പോളങ്ങൾ വാണിജ്യ സംരംഭങ്ങളാകുമ്പോൾ ജന്തുജന്യരോഗ ഭീഷണിയും വർദ്ധിച്ചിരിക്കുന്നു.

മനുഷ്യന്റെ ആരോഗ്യം സഹജീവികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന 'വെളിപാടിന്റെ പുസ്തക'മാണ് ഏകാരോഗ്യമെന്നത്. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച മൃഗമാണ് നായ. പേവിഷബാധ പരത്തുന്നതിൽ പ്രധാനിയെങ്കിലും നായയുടെ നിരുപാധിക സ്നേഹം വിലയ്ക്കുവാങ്ങാനാവില്ല. നായ്ക്കളെയും വവ്വാലുകളെയും പ്രകൃതിയെ നശിപ്പിച്ചാൽ ജന്തുജന്യരോഗങ്ങൾക്കറുതി വരുത്താമെന്നത്  മനുഷ്യന്റെ വ്യാമോഹം മാത്രമാണ്. പ്രകൃതി സൗഹൃദമായ അന്തരീക്ഷത്തിലൂടെ അനന്തമയമായ  ജീവിതം എന്നതാവട്ടെ മനുഷ്യരുടെ ലക്ഷ്യം.



Read More in Health

Comments