ജോണ്സണ് ആന്റ് ജോണ്‍സണും ഇന്ത്യയില്‍ വാക്സിന് നിര്‍മ്മാണത്തിലേക്ക്
4 years, 7 months Ago | 438 Views
അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ജോണ്സണ് ആന്റ് ജോണ്‍സണും കോവിഡ് വാക്സിന് ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു.
തെലങ്കാന ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ ലിമിറ്റഡ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് വാക്സിന് നിര്‍മ്മിക്കുക. കമ്പനിയുടെ 'ജാന്‍സ്സെന്‍' എന്ന കോവിഡ് 19 വാക്സിന് ഇതിനകം അമേരിക്ക, യൂറോപ്, തായ്ലാന്ഡ്, ദക്ഷിണാഫ്രിക്ക അടക്കം നിരവധി രാജ്യങ്ങള്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു.
ആഗോള തലത്തില്‍ കോവിഡ് 19 വാക്സിന് വിതരണ ശൃംഖല മെച്ചപ്പെടുത്താന്‍ ബയോളജിക്കല്‍ ഇ യ്ക്ക് സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ജോണ്സണ് ആന്റ് ജോണ്സണ് പ്രതികരിച്ചു. വിവിധ കമ്പനികളും ആരോഗ്യ സംവിധാനങ്ങളും സര്‍ക്കാരുകളുമായുള്ള സഹകരണം ഈ മഹാമാരിയെ അവസാനിപ്പിക്കാന്‍ കഴിയുമെന്നും കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.
'ജാന്‍സ്സെന്‍ കോവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. നിലവില്‍ കോവിഷീല്‍ഡ്, കോവാക്സിന്, റഷ്യയുടെ സ്പുട്നിക് V എന്നീ വാക്സിനുകള്‍ക്കാണ് ഇന്ത്യയില്‍ അനുമതിയുള്ളത്.
Read More in India
Related Stories
കാശടച്ചില്ലെങ്കിൽ ഇനി തനിയെ കറന്റ് പോകും; സംസ്ഥാനത്ത് 'സ്മാർട്ടായി ഫ്യൂസൂരാൻ' കേന്ദ്രം.
3 years, 6 months Ago
ശക്തി, വേഗ ഇന്ത്യൻ ഇലക്ട്രോണിക് ചിപ്പുകൾ അടുത്ത വർഷം
3 years, 7 months Ago
ആദ്യ 'മെയ്ഡ് ഇന്‍ ഇന്ത്യ' ഡോര്‍ണിയര്‍ വിമാനം
3 years, 8 months Ago
ഡിസംബറില്‍ മാത്രം യു പി ഐ വഴി നടത്തിയത് എട്ട് ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍
3 years, 11 months Ago
രാജ്യസഭാ തിരഞ്ഞെടുപ്പ് മാർച്ച് 31ന്
3 years, 9 months Ago
ആദായ നികുതിയിൽ വരുന്ന മാറ്റങ്ങള്‍ അറിയാം
4 years, 9 months Ago
Comments