സ്റ്റേഷനുകളുടെ പേരിനൊപ്പം പരസ്യമാകാം ബ്രാന്‍ഡിങ്ങില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ റെയില്‍വെ

3 years, 4 months Ago | 312 Views
റെയില്‍വേ സ്റ്റേഷനുകളുടെ പേരിനൊപ്പം വാണിജ്യ ബ്രാന്‍ഡുകളുടെ ചേര്‍ത്ത് വരുമാനമുണ്ടാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. സ്റ്റേഷനുകളുടെ പേരിനൊപ്പം പരസ്യദാതാവിന്റെ പേരും കൂടി ചേര്‍ത്താവും ഇനി സ്റ്റേഷന് ബ്രാന്‍ഡിങ് വരുക. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റെയില്‍വേയുടെ ഈ നടപടി. പ്രശസ്തമായ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാകും സ്റ്റേഷനുകളുടെ കൂടെ പേര് ചേര്‍ക്കാനാകുക. വ്യക്തികളുടെ പേര് നല്‍കാനാകില്ല.
പേര് കൂട്ടിചേര്‍ക്കുന്നത് സംബന്ധിച്ച് റെയില്‍വേ വ്യാഴാഴ്ച പുതിയ നയം പുറത്തിറക്കിയിട്ടുണ്ട്. ബ്രാന്‍ഡ് നെയിമുകള്‍ രണ്ട് വാക്കില്‍ കൂടാന്‍ പാടില്ല. റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റുന്നതിന് തുല്യമായിരിക്കുമെന്നും പൂര്‍ണ്ണമായും ഒരു പരസ്യ രൂപത്തിലായിരിക്കും ഇതെന്നുമാണ് റെയില്‍വേ പറയുന്നത്.
റെയില്‍വേ ടിക്കറ്റുകള്‍, പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം, വെബ്സൈറ്റുകള്‍, റൂട്ട് മാപ്പുകള്‍, പൊതു അറിയിപ്പുകള്, റെയില്‍ ഡിസ്പ്ലേ നെറ്റ്വര്‍ക്ക് മുതലായവയില്‍ കോ-ബ്രാന്‍ഡിംഗ് അനുവദിക്കില്ല. റെയില്‍വേ സ്റ്റേഷന്റെ യഥാര്‍ഥ പേര് തന്നെയാകും ഇവിടങ്ങളില്‍ ഉണ്ടാകുക.
Read More in India
Related Stories
പ്ലാസ്റ്റിക് മാലിന്യ നിർമാർജനം ഉത്പാദകർക്ക് കൂടുതൽ ഉത്തരവാദിത്വം
3 years, 5 months Ago
അടുത്തറിയാം ലക്ഷദ്വീപിനെ
4 years Ago
പരേഡിൽ തിളങ്ങി ശിവാംഗി, വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി റഫാൽ വനിതാ പൈലറ്റ്
3 years, 6 months Ago
സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക്; തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്
3 years, 7 months Ago
അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
3 years, 9 months Ago
Comments