സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു
.jpg)
4 years, 1 month Ago | 442 Views
സംസ്ഥാനത്ത് ആദ്യമായി ഒരാള്ക്ക് സിക്ക വൈറസ് റിപ്പോര്ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില് ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്ഭിണിയിലാണ് രോഗം റിപ്പോര്ട്ട് ചെയ്തത്. ജൂണ് 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള് എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില് ചികിത്സ തേടിയത്.
ആശുപത്രിയില് നടത്തിയ ആദ്യ പരിശോധനയില് ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചു. തുടര്ന്ന് സിക്ക വൈറസ് ആണോയെന്നറിയാന് എന്.ഐ.വി. പൂനയിലേക്ക് സാമ്പിളുകള് അയച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില് നിന്നുമയച്ച 19 സാമ്പിളുകളില് 13 പേര്ക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ട്. എന്നാല് എന്.ഐ.വി. പൂനയില് നിന്നും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനമായും ഈഡിസ് കൊതുകുകള് പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള് സാധാരണ പകല് സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്.
ഗര്ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്ഭകാലത്തുള്ള സങ്കീര്ണതയ്ക്കും ഗർഭഛിദ്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്ന്നവരിലും സിക്ക ബാധിച്ചാല് നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.
നിലവില് സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര് മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.
Read More in Health
Related Stories
രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കാന്
3 years, 1 month Ago
കരുതല്ഡോസിനുമുമ്പ് കോവിഡ് സര്ട്ടിഫിക്കറ്റിലെ തെറ്റുതിരുത്താം
3 years, 7 months Ago
വായുവിലെ കൊറോണ വൈറസ് അഞ്ച് മിനറ്റ് ശക്തം; ആദ്യത്തെ രണ്ട് മിനറ്റില് അതീവ അപകടകാരി
3 years, 7 months Ago
ഇ സഞ്ജീവനി വഴി ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ
3 years, 8 months Ago
കണ്ണ്
3 years, 4 months Ago
അകാല വാർധക്യം തടയാൻ മുളപ്പിച്ച പയർ
4 years Ago
Comments