വീണ്ടും കരുത്തറിയിച്ച് റഷ്യയുടെ സിര്കോണ്

3 years, 3 months Ago | 301 Views
അത്യാധുനിക ഹൈപ്പര്സോണിക് ക്രൂസ് മിസൈലായ സിര്കോണിന്റെ പരീക്ഷണ വിക്ഷേപണങ്ങള് വിജയകരമാക്കി റഷ്യ.
പത്ത് സിര്ക്കോണ് മിസൈലുകളുടെ പരീക്ഷണമാണ് യുദ്ധക്കപ്പലില് നിന്ന് റഷ്യ നടത്തിയതെന്ന് അന്താരാഷ്ട്ര വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്തു. രണ്ട് പരീക്ഷണങ്ങള് അന്തര്വാഹിനിയില് വച്ചും നടന്നതായാണ് വിവരം. റഷ്യന് നാവികസേനയുടെ "പ്രോജക്ട് 22350 അഡ്മിറല് ഗോര്ഷ്കോവ് " പടക്കപ്പലില് നിന്നാണ് വിക്ഷേപണങ്ങള് വിജയകരമായി നടന്നത്.
ആണവോര്ജ്ജ അന്തര്വാഹിനിയായ ' സെവെറോഡ്വിന്സ്കി 'ല് നിന്നാണ് സിര്കോണ് മിസൈലിന്റെ രണ്ട് പരീക്ഷണങ്ങള് നടന്നത്. തങ്ങളുടെ സൈന്യം സിര്കോണ് ഹൈപ്പര്സോണിക് മിസൈലുകള് ഒരേസമയം വിജയകരമായി തൊടുത്തുവിട്ടതായി കഴിഞ്ഞാഴ്ച റഷ്യ സ്ഥിരീകരിച്ചിരുന്നു. സമീപകാലത്തായി സിര്കോണിന്റെ ഏതാനും പരീക്ഷണങ്ങള് റഷ്യ വിജയകരമായി നടത്തിയിരുന്നു. യുക്രെയ്ന് വിഷയവും അമേരിക്കയുമായുള്ള ഭിന്നതയും രൂക്ഷമാകുന്ന ഘട്ടത്തിലാണ് റഷ്യയുടെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.
2020 നവംബറിലും സിര്കോണ് ആന്റി - ഷിപ്പ് ഹൈപ്പര് സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി നടത്തിയതായി റഷ്യ അറിയിച്ചിരുന്നു. ലോകത്ത് തന്ത്രപ്രധാനമായ ശക്തിയായി മാറുമെന്ന് 2018ല് റഷ്യന് പ്രസിഡന്റ് വ്ലാഡിമിര് പുട്ടിന് പ്രഖ്യാപിച്ച പുതുതലമുറ ആയുധങ്ങളില് ഉള്പ്പെടുന്നതാണ് സിര്കോണ്.
ഹൈപ്പര് സോണിക് സാങ്കേതികവിദ്യയില് അമേരിക്കയേക്കാള് ഏറെ മുന്നിലാണ് റഷ്യ. ഏതാനും ദശാബ്ദങ്ങളായി റഷ്യ ഈ രംഗത്ത് സജീവ ഗവേഷണങ്ങള് നടത്തുന്നുണ്ട്. അവന്ഗാര്ഡ്, സിര്കോണ്, കിന്ഷല് എന്നീ മൂന്ന് മാരക ഹൈപ്പര്സോണിക് ആയുധങ്ങള് റഷ്യയ്ക്ക് കരുത്തേകുന്നു.
Read More in Technology
Related Stories
വ്യക്തിഗത വായ്പ ആപുകളുടെ 'കുതന്ത്രങ്ങള്' ഇനി നടക്കില്ല; നിയമങ്ങള് കര്ശനമാക്കി ഗൂഗിള്
2 years, 11 months Ago
ശാസ്ത്രത്തിന്റെ വമ്പന് നേട്ടമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്
3 years, 3 months Ago
ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി പ്രഖ്യാപിച്ച് നാസ
3 years, 3 months Ago
ചൊവ്വയില് നിന്ന് പാറക്കഷ്ണം ശേഖരിക്കാനുള്ള പെഴ്സിവിയറന്സ് റോവറിന്റെ ആദ്യ ശ്രമം പരാജയം
3 years, 8 months Ago
പ്രളയ്’ മിസൈൽ പരീക്ഷണം വിജയം
3 years, 3 months Ago
പൊട്ടിത്തെറിച്ചില്ല, കൃത്യമായ ലാൻഡിങ്, ചൊവ്വാ പേടകത്തിന്റെ പരീക്ഷണം വിജയിച്ചു
3 years, 11 months Ago
Comments